SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.47 AM IST

രണ്ട് വനിത അഭിഭാഷകർ ഹൈക്കോടതി ജ‌‌ഡ്‌ജിമാരാകും

judges

ന്യൂഡൽഹി: രണ്ട് വനിത അഭിഭാഷകരെ കേരള ഹൈക്കോടതി ജ‌‌ഡ്‌ജിമാരായി നിയമിക്കണമെന്ന് സുപ്രീംകോടതി കൊളീജിയം ശുപാർശ. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകയും മലയാളിയുമായ ലിസ് മാത്യു, കേരള ഹൈക്കോടതിയിലെ അഭിഭാഷക എ.കെ. പ്രീത എന്നിവരെ നിയമിക്കണമെന്ന ശുപാർശ കേന്ദ്ര സർക്കാരിന് കൈമാറി.

കൊച്ചി പനമ്പിള്ളി നഗറിലെ മാത്യു ആന്ത്രപ്പേർ- മറിയാമ്മ ദമ്പതികളുടെ മകളാണ് ലിസ് മാത്യു. കേരള ഹൈക്കോടതി മുൻ ജഡ്‌ജി ആർ. ബസന്തിന്റെ മകനും സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനുമായ രാഗേന്ദ് ബസന്താണ് ഭർത്താവ്. മക്കൾ: താര ബസന്ത്, നിഖിൽ ബസന്ത്.

കൊച്ചി ചിറ്റൂ‌ർ‌ സ്വദേശിയാണ് പ്രീത.

മൊബൈൽ മോഷ്‌ടിച്ചെന്നാരോപിച്ച് തിരുവനന്തപുരത്ത് പിങ്ക് പൊലീസ് ചോദ്യംചെയ്‌തു ബുദ്ധിമുട്ടിച്ച എട്ടു വയസുകാരിക്ക് നഷ്‌ടപരിഹാരം വാങ്ങിക്കൊടുക്കാൻ നിയമപോരാട്ടം നടത്തിയത് പ്രീതയാണ്. ഇടുക്കി പീരുമേട് ചെന്തിലകത്ത് പരേതനായ അഡ്വ. ബി.ആർ. അരവിന്ദൻ നായരുടെയും കൃഷ്ണമ്മയുടെയും മകളാണ്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ് ഒഫ് ലായിലെ പ്രിൻസിപ്പൽ ഡോ. എസ്.എസ്. ഗിരി ശങ്ക‌റാണ് ഭർത്താവ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: HIGH COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA