SignIn
Kerala Kaumudi Online
Thursday, 22 October 2026 5.28 PM IST

റോഡിൽ എല്ലാ വാഹനങ്ങൾക്കും തുല്യാവകാശം: ഹൈക്കോടതി

READ ENGLISH VERSION

highcourt

കൊച്ചി: റോഡിൽ വലിയ വാഹനങ്ങൾ ഓടിക്കുന്നവർക്കും ചെറിയവാഹനങ്ങൾ ഓടിക്കുന്നവർക്കും ഒരേ അവകാശമെന്ന് ഹൈക്കോടതി. ചട്ടവിരുദ്ധമായി ലൈറ്റുകൾ സ്ഥാപിക്കുന്ന ഹെവി വാഹനങ്ങൾക്കു മുന്നിൽ രാത്രികാലങ്ങളിൽ അകപ്പെടുന്ന ചെറുവാഹനങ്ങൾ കാനകളിലും മറ്റും വീണ് അപകടമുണ്ടാകുന്നത് കൂടിവരികയാണ്. മുന്നിലെ ഗ്രില്ലിൽ വരെ ലൈറ്റുകൾ ഘടിപ്പിക്കുന്ന വാഹനങ്ങൾക്ക് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് കിട്ടുന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു.
മൂന്നാറിൽ കെ.എസ്.ആർ.ടി.സി ഡബിൾ ഡെക്കർ ബസുകൾക്ക് മാനദണ്ഡങ്ങളിൽ സർക്കാർ ഇളവ് നൽകിയതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
ഇതുവരെയുള്ള നടപടികൾ വിശദമാക്കി സർക്കാരും കെ.എസ്.ആർ.ടി.സിയും 13നകം റിപ്പോർട്ട് നൽകണം. 5ന് ഹർജി വീണ്ടും പരിഗണിക്കും. ലൈറ്റുകൾ തെളിഞ്ഞ ബസുകളിലെ ഡ്രൈവർ ക്യാബിന്റെയും യാത്രക്കാരുടെ ഭാഗത്തിന്റെയും ഫോട്ടോകളും നൽകണം.

കെ.എസ്.ആർ.ടി.സി റോയൽവ്യൂ ടൂറിസ്റ്റ് ബസുകളിൽ അനുവദനീയമായതിലേറെ ലൈറ്റുകളുണ്ടെന്ന് വീഡിയോ ദൃശ്യങ്ങളിൽ നിന്നാണ് കോടതി കണ്ടെത്തിയത്. നാല് ഹെഡ്‌ലൈറ്റുകൾക്ക് പകരം ആറെണ്ണം. മോട്ടോർ വാഹന ചട്ടത്തിനു വിരുദ്ധമായി പാസഞ്ചർ ക്യാബിനിലടക്കം ബഹുവർണ ലൈറ്റുകൾ. സൈഡ് വിൻഡോ ഗ്ലാസിലും വീൽ ആർച്ചിലും ലൈറ്റുകൾ.

കോടതി നിരീക്ഷണങ്ങൾ
 വാണിജ്യസ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന ലൈറ്റുകൾ വരെ വാഹനങ്ങളിൽ ഘടിപ്പിക്കുന്നു

 മുന്നിലെ വാഹനത്തിന്റെ വെളിച്ചം ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന സാഹചര്യം

 രജിസ്‌ട്രേഷനുശേഷം അനധികൃതമായി ലൈറ്റുകൾ സ്ഥാപിക്കുന്നു

 വാഹനത്തിനകത്തെ ലൈറ്റുകൾ യാത്രക്കാർക്ക് വായിക്കാനും മറ്റുമുള്ളതാണ്

സർക്കാർ വാഹനങ്ങൾക്കടക്കം ചട്ടങ്ങൾ ബാധകമാണ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HIGHCOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA