SignIn
Kerala Kaumudi Online
Thursday, 25 June 2026 7.47 AM IST

ഭ​വ​ന​ ​വാ​യ്പ​ക​ളു​ടെ​ ​പ​ലി​ശ​ ​ കു​റ​ച്ച് ​ബാ​ങ്കു​കൾ

READ ENGLISH VERSION

home-loan


കൊ​ച്ചി​:​ ​ധ​ന​ ​അ​വ​ലോ​ക​ന​ ​ന​യ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്ക് ​മു​ഖ്യ​ ​പ​ലി​ശ​ ​നി​ര​ക്കാ​യ​ ​റി​പ്പോ​യി​ൽ​ ​വ​രു​ത്തി​യ​ ​മാ​റ്റ​ത്തി​ന് ​ആ​നു​പാ​തി​ക​മാ​യി​ ​വാ​ണി​ജ്യ​ ​ബാ​ങ്കു​ക​ൾ​ ​ഭ​വ​ന​ ​വാ​യ്പ​ക​ളു​ടെ​ ​പ​ലി​ശ​ ​കു​റ​ച്ചു.​ ​റി​പ്പോ​ ​നി​ര​ക്ക് 6.5​ ​ശ​ത​മാ​ന​ത്തി​ൽ​ ​നി​ന്നും​ 6.25​ ​ശ​ത​മാ​ന​മാ​യാ​ണ് ​റി​സ​ർ​വ് ​ബാ​ങ്ക് ​കു​റ​ച്ച​ത്.​ ​സ്‌​റ്റേ​റ്റ് ​ബാ​ങ്ക് ​ഒ​ഫ് ​ഇ​ന്ത്യ,​ ​ക​ന​റാ​ ​ബാ​ങ്ക്,​ ​യൂ​ണി​യ​ൻ​ ​ബാ​ങ്ക്,​ ​പ​ഞ്ചാ​ബ് ​നാ​ഷ​ണ​ൽ​ ​ബാ​ങ്ക്,​ ​ബാ​ങ്ക് ​ഒ​ഫ് ​ബ​റോ​ഡ​ ​തു​ട​ങ്ങി​യ​വ​യാ​ണ് ​റി​പ്പോ​യു​മാ​യി​ ​ബ​ന്ധി​പ്പി​ച്ചി​ട്ടു​ള്ള​ ​വാ​യ്പ​ക​ളു​ടെ​ ​പ​ലി​ശ​യി​ൽ​ ​കു​റ​വ് ​വ​രു​ത്തി​യ​ത്.​ ​വാ​യ്പാ​ ​കാ​ലാ​വ​ധി​യി​ൽ​ ​മാ​റ്റം​ ​വേ​ണ്ടാ​ത്ത​ ​ഭ​വ​ന​ ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ​പ്ര​തി​മാ​സ​ ​തി​രി​ച്ച​ട​വ് ​തു​ക​(​ഇ.​എം.​ഐ​)​ ​കു​റ​യ്‌​ക്കാ​നു​ള്ള​ ​ഓ​പ്ഷ​ൻ​ ​തി​ര​ഞ്ഞെ​ടു​ക്കാം.​ ​നി​ല​വി​ലു​ള്ള​ ​ഇ.​എം.​ഐ​ ​തു​ക​യി​ൽ​ ​മാ​റ്റം​ ​വ​രു​ത്താ​തി​രു​ന്നാ​ൽ​ ​വാ​യ്പാ​ ​കാ​ലാ​വ​ധി​ ​കു​റ​യും.​ ​പു​തു​താ​യി​ ​ഭ​വ​ന​ ​വാ​യ്പ​ക​ൾ​ ​എ​ടു​ക്കു​ന്ന​വ​ർ​ക്കും​ ​നി​ല​വി​ലു​ള്ള​ ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും​ ​ഇ​ള​വി​ന്റെ​ ​പ്ര​യോ​ജ​നം​ ​ല​ഭി​ക്കും.​ ​ഭൂ​രി​പ​ക്ഷം​ ​ഭ​വ​ന​ ​വാ​യ്പാ​ ​ഉ​പ​ഭോ​ക്താ​ക്ക​ളും​ ​റി​പ്പോ​ ​ബ​ന്ധി​ത​ ​പ​ലി​ശ​ ​നി​ര​ക്കാ​ണ് ​തി​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​ത്.
എ​സ്.​ബി.​ഐ​യു​ടെ​ ​എ​ക്സ്റ്റേ​ർ​ണ​ൽ​ ​ബെ​ഞ്ച്മാ​ർ​ക്ക് ​ബ​ന്ധി​ത​ ​ഭ​വ​ന​ ​വാ​യ്പ​യു​ടെ​ ​പ​ലി​ശ​ 9​ ​ശ​ത​മാ​ന​ത്തി​ൽ​ ​നി​ന്ന് 8.75​ ​ശ​ത​മാ​ന​മാ​യി​ ​കു​റ​യും.​ ​റി​പ്പോ​ ​ബ​ന്ധി​ത​ ​വാ​യ്പ​യു​ടെ​ ​പ​ലി​ശ​ 8.75​ ​ശ​ത​മാ​ന​ത്തി​ൽ​ ​നി​ന്ന് 8.5​ ​ശ​ത​മാ​ന​മാ​യും​ ​കു​റ​യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HOME LOAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA