SignIn
Kerala Kaumudi Online
Thursday, 22 October 2026 2.30 PM IST

ഹയർ സെക്കൻഡറി: സ്ഥലം മാറ്റ നടപടിക്ക് കരട്: അദ്ധ്യാപകർക്ക് ആശ്വാസം

a

തിരുവനന്തപുരം: വർഷങ്ങൾക്ക് ശേഷമെത്തിയ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ, അദ്ധ്യാപക സ്ഥലമാറ്റ കരടിൽ അദ്ധ്യാപകർക്ക് ആശ്വാസം. ഡിസംബർ മൂന്നിന് ചേരുന്ന അദ്ധ്യാപക സംഘടനകളുടെ യോഗത്തിൽ കരട് ചർച്ച ചെയ്യും.

2017 മുതൽ വിദ്യാഭ്യാസ സംഘടനകളുടെ ആവശ്യത്തെ തുടർന്ന് കോടതി നിർദ്ദേശ പ്രകാരമാണ് സ്ഥലമാറ്റം ഓൺലൈൻ ആക്കുന്നതിന്റെ കരടാണ് പ്രസിദ്ധീകരിച്ചത്. പ്രിൻസിപ്പൽ സ്ഥലമാറ്റ ഉത്തരവിൽ മൂന്നു വർഷം കഴിഞ്ഞും സ്ഥലമാറ്റം ലഭിക്കാത്ത പ്രിൻസിപ്പൽമാരെ പരിഗണിക്കും. വിരമിക്കാറായവർക്ക് ഹോം സ്റ്റേഷനിലേക്ക് മാറ്റം നൽകും. പ്രിൻസിപ്പൽമാർക്ക്‌ സ്വന്തം , അല്ലെങ്കിൽ സ്വയം തിരഞ്ഞെടുക്കുന്ന ജില്ല ലഭിക്കും. ഹോം സ്‌റ്റേഷനിൽ അഞ്ച്‌ വർഷം തുടർച്ചയായി സർവീസ്‌ പൂർത്തിയാക്കുന്ന അദ്ധ്യാപകരുടെ മുൻകാല ഒ‍ൗട്ട്‌സ്‌റ്റേഷൻ സർവീസ്‌ വെയിറ്റേജ്‌, ഹോം സ്‌റ്റേഷൻ വിഭാഗത്തിലേക്ക്‌ മാത്രം രണ്ട് വർഷത്തേക്ക്‌ പൂജ്യമായി കണക്കാക്കും.

മൂന്നു വർഷമായവർക്ക്

അപേക്ഷിക്കാം

മേയ് 31 ന് അഞ്ച് വർഷം പൂർത്തിയാക്കുന്ന അദ്ധ്യാപകരുടെ തസ്തികകളും ഈ വർഷമുണ്ടാകുന്ന പുതിയ ഒഴിവുകളുമാണ് പ്രധാനമായും സ്ഥലമാറ്റത്തിന് പരിഗണിക്കുക. ഈ ഒഴിവുകളിൽ മൂന്നു വർഷം അതാത്‌ തസ്‌തികയിൽ റഗുലർ സർവീസ്‌ പൂർത്തിയാക്കിയവർക്ക്‌ അപേക്ഷിക്കാം. എന്നാൽ സീനിയർ, ജൂനിയർ അദ്ധ്യാപകർക്ക് ഇക്കുറി അതത് തസ്തികയിൽ മാത്രമാണ് അപേക്ഷിക്കാനാവുക. പ്രിൻസിപ്പൽ തസ്‌തികയിലാണെങ്കിൽ ഒരു വർഷം പൂർത്തിയാക്കിയാൽ അപേക്ഷ നൽകാം. പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗത്തിലുളളവർക്ക് മൂന്നു വർഷ സർവീസ് ആവശ്യമില്ല.

സ്ഥലമാറ്റത്തിന് ഹോം സ്റ്റേഷനിൽ നിന്ന് 100 കി.മീറ്റർ വരെ മുൻഗണനയില്ല.

കഴിഞ്ഞ സ്ഥലമാറ്റ പ്രക്രിയയ്ക്ക് സമാനമായി പോർട്ടൽ വഴിയാകും നടപടി ക്രമങ്ങൾ. പ്രിൻസിപ്പൽ മുഖ്യേന അപേക്ഷ സമർപ്പിക്കാം. ആക്ഷേപങ്ങൾ പരിശോധിക്കാനും

തീരുമാനമെടുക്കാനും സർക്കാർ പ്രതിനിധി, പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പ്രതിനിധി, സാങ്കേതിക വിദഗ്ദ്ധർ എന്നിവരടങ്ങുന്ന കമ്മിറ്റി രൂപീകരിക്കും. തെറ്റായ വിവരങ്ങൾ നൽകുന്ന അദ്ധ്യാപകർക്കെതിരെ നടപടിയുണ്ടാകുമെന്ന് കരടിൽ പറയുന്നു.

'ഏറെ നാളത്തെ പരിശ്രമങ്ങളുടെ ഫലമായാണ് കോടതി ഇടപെടലിനെത്തുടർന്ന് സ്ഥലമാറ്റത്തിന് കരട് തയ്യാറാക്കുന്നത്'..

-അനിൽ എം. ജോർജ്

ജനറൽ സെക്രട്ടറി

എച്ച്.എസ്.എസ്.ടി.എ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HSS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA