SignIn
Kerala Kaumudi Online
Thursday, 22 October 2026 4.51 PM IST

ഉന്നത ഐ.എ.എസുകാർക്ക് ക്ഷാമം, ഭരണം ഇഴയുന്നു

secretariate

തിരുവനന്തപുരം: ഭരണചക്രം തിരിക്കേണ്ട ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ക്ഷാമം രൂക്ഷമാവുന്നത് ഭരണം ഇഴയാനിടയാക്കുന്നു. പ്രിൻസിപ്പൽ സെക്രട്ടറി റാങ്കിലാണ് ഉദ്യോഗസ്ഥർ ഏറ്റവും കുറവ്. 14 പ്രിൻസിപ്പൽ സെക്രട്ടറിമാർ വേണ്ടിടത്ത് നിലവിൽ 7പേരേയുള്ളൂ. മാസങ്ങൾക്കകം 4പേർ വിരമിക്കും. സ്ഥാനക്കയറ്റം നൽകാൻ 25വർഷ സർവീസുള്ളവർ കുറവാണ്. അഡി.ചീഫ്സെക്രട്ടറിമാരായി സ്ഥാനക്കയറ്റത്തിന് 30വർഷം സർവീസുള്ളവരുമില്ല.

പ്രിൻസിപ്പൽ സെക്രട്ടറിമാരുടെ അതിരൂക്ഷമായ കുറവുള്ളപ്പോഴാണ് കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി.അശോകിനെ തദ്ദേശവകുപ്പ് പരിഷ്കരണ കമ്മിഷനായി മാറ്റിയത്. നിലവിലെ പ്രിൻസിപ്പൽ സെക്രട്ടറിമാരിൽ കെ.എസ്. ശ്രീനിവാസ് ഈമാസവും റാണിജോർജ് മേയിലും ഇഷിതാറോയി മാർച്ചിലും വിരമിക്കും. എ.പി.എം. മുഹമ്മദ് ഹനീഷ് സെപ്തംബറിൽ അഡി.ചീഫ്സെക്രട്ടറിയാവും. ഇതോടെ ശർമ്മിള മേരി ജോസഫ്, ടിങ്കുബിസ്വാൾ, ഡോ.ബി.അശോക് എന്നിവർ മാത്രമാവും പ്രിൻസിപ്പൽ സെക്രട്ടറിമാർ.

ഗവർണറുടെ സെക്രട്ടറിയായ അഡി.ചീഫ് സെക്രട്ടറി റാങ്കുള്ള ദേവേന്ദ്രകുമാർ ദൊഡാവത്ത് സ്വയം വിരമിക്കുകയാണ്. പകരം പ്രിൻസിപ്പൽ സെക്രട്ടറിയെ നിയമിക്കണം. ചീഫ്സെക്രട്ടറി പദവിയുള്ള എട്ട് തസ്തികകളുണ്ട്. വിരമിച്ച ചീഫ്സെക്രട്ടറി വി.വേണുവിന് പകരം ആർക്കും സ്ഥാനക്കയറ്റം നൽകിയിട്ടില്ല. 1995 ബാച്ചിൽ സംസ്ഥാനത്ത് ആരുമില്ലെന്നതാണ് കാരണം. 1996 ബാച്ചിലെ മുഹമ്മദ് ഹനീഷിന് 30വർഷ സർവീസായിട്ടില്ല. ഹനീഷിനേക്കാൾ സീനിയറായ മിൻഹാജ് ആലം കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. ചീഫ്സെക്രട്ടറി ശാരദാ മുരളീധരൻ ഏപ്രിലിൽ വിരമിക്കും. ഏറ്റവും സീനിയറായ മനോജ് ജോഷി (കേന്ദ്ര ഡെപ്യൂട്ടേഷനിൽ), എ.ജയതിലക് എന്നിവരിലൊരാൾ അടുത്ത ചീഫ്സെക്രട്ടറിയാവും.

പകുതിയോളം തസ്തിക കാലി

231 ഐ.എ.എസ് തസ്തികകളുള്ളതിൽ 126പേർ മാത്രമാണുള്ളത്. ഉന്നത ഉദ്യോഗസ്ഥർക്ക് അഞ്ചും ആറും വകുപ്പുകളുടെ ചുമതലയുണ്ട്. കണക്കിൽ 126പേരുണ്ടെങ്കിലും 33പേർ കേരളത്തിലില്ല. 24പേർ കേന്ദ്രഡെപ്യൂട്ടേഷനിൽ. 2പേർ എ.ഡി.ബിയിൽ. 4പേർ വിദേശപഠനത്തിൽ. അഡി.ചീഫ്സെക്രട്ടറി കെ.ആർ.ജ്യോതിലാലിന് പൊതുഭരണം, വനം, ഊ‌ർജ്ജം അടക്കം 4വകുപ്പുകളുടെ ചുമതലയുണ്ട്. എ.കൗശികന് 5വകുപ്പുകളുണ്ടായിരുന്നു. പരാതിയെത്തുടർന്ന് മൃഗസംരക്ഷണം ഒഴിവാക്കി. പുനീത്കുമാറിന് നാലും ബിജുപ്രഭാകറിന് മൂന്നും വകുപ്പുകളുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA