SignIn
Kerala Kaumudi Online
Thursday, 01 October 2026 2.38 AM IST

ഇടുക്കി കളക്ടറുടെ പുതിയ ഉത്തരവും വിവാദത്തിൽ

idukki

ഇടുക്കി: വന്യജീവി ആക്രമണങ്ങളിൽ നിന്ന് രക്ഷനേടാൻ ഇടുക്കിയിൽ വനമേഖലയോടു ചേർന്നു കിടക്കുന്ന തോട്ടങ്ങളിൽ രാത്രി സമയത്തെ മനുഷ്യസഞ്ചാരം കർശനമായി നിയന്ത്രിച്ച് ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ടിന്റെ ഉത്തരവ്. മൂന്നാർ, പീരുമേട്, ഉടുമ്പൻചോല താലൂക്കുകളിലെ പ്ലാന്റേഷൻ ഇൻസ്‌പെക്ടർമാർക്കാണ് ഉത്തരവ് നൽകിയത്.

വൈകിട്ട് ആറുമുതൽ രാവിലെ ആറുവരെയാണ് നിയന്ത്രണം. തിങ്കളാഴ്ചയാണ് ഉത്തരവിറങ്ങിയത്. അതേസമയം, രാത്രി ആറിന് ശേഷം തോട്ടം മേഖലയിലുള്ളവർക്ക് പുറത്തിറങ്ങാനാകാത്ത വിധം ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്നതാണ് ഉത്തരവെന്ന വിമർശനമുയർന്നിട്ടുണ്ട്. കഴിഞ്ഞ 23ന് ആനത്താരകളിൽ കാട്ടാനകളുടെ സഞ്ചാരത്തിന് തടസമാകുന്ന നിർമ്മിതികൾ പൊളിച്ചു മാറ്റാൻ ജില്ലാ കളക്ടർ ഉത്തരവിറക്കിയതും വിവാദത്തിലായിരുന്നു.

25ന് ജില്ലയിലെത്തിയ മുഖ്യമന്ത്രിയും വനംമന്ത്രിയും ഇത് അനധികൃത നിർമ്മാണങ്ങൾക്കു മാത്രമേ ബാധകമാകൂ എന്നുപറഞ്ഞെങ്കിലും ഉത്തരവ് പിൻവലിച്ചിട്ടില്ല. അതിന് പിന്നാലെയാണ് രാത്രി സഞ്ചാരം നിയന്ത്രിച്ചുകൊണ്ടുള്ള പുതിയ ഉത്തരവ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA