SignIn
Kerala Kaumudi Online
Friday, 23 October 2026 7.37 PM IST

പി എച്ച്. ഡി @ ഇഗ്നോ

p

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി പി എച്ച്. ഡി പ്രോഗ്രാമിന് ഒക്ടോബർ 31 വരെ അപേക്ഷിക്കാം. പൊതു വിഭാഗത്തിൽ പെട്ടവർക്ക് ബിരുദാനന്തര പഠനത്തിന് 55 ശതമാനം മാർക്കും മറ്റുള്ളവർക്ക് 50 ശതമാനം മാർക്കും വേണം. 1000 രൂപയാണ് അപേക്ഷ ഫീസ്. പ്രവേശന പരീക്ഷയുടെയും, ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. 3 -6 വർഷത്തിനുള്ളിൽ പി എച്ച്. ഡി പൂർത്തിയാക്കാം. 17000 രൂപയാണ് വാർഷിക ഫീസ്. സയൻസ്, ഹ്യൂമാനിറ്റീസ് , സോഷ്യൽ സയൻസസ് തുടങ്ങിയ വിഷയങ്ങളിൽ ഡോക്ടറൽ പഠനത്തിന് രജിസ്റ്റർ ചെയ്യാം. ഹോം സയൻസ്, സംസ്‌കൃതം, മാനേജ്മെന്റ്, കമ്പ്യൂട്ടർ സയൻസ്, ജെൻഡർ പഠനം , ശിശു വികസനം, വിദ്യാഭ്യാസം, സൈക്കോളജി തുടങ്ങിയ വിഷയങ്ങളിൽ ഗവേഷണം നടത്താം . www.ignouphd.samarth.edu.in

എം ടെക് , എം എസ് & പി എച് ഡി @ ഐ ഐ ടി, കാൺപൂർ

ഐ.ഐ.ടി കാൺപൂരിൽ എം. ടെക്, എം. എസ് സി, പി എച്ച്.ഡി, പ്രോഗ്രാമിന് അപേക്ഷിക്കാം. മെക്കാനിക്കൽ എൻജിനിയറിംഗിൽ മാനുഫാക്‌ചറിംഗിൽ എം. ടെക് പ്രോഗ്രാമുണ്ട്. നവംബർ 7 വരെ അപേക്ഷിക്കാം. www.iitk.ac.in

പ്ലസ് ടു വിനു ശേഷം

പ്ലസ് ടു വിദ്യാർത്ഥികൾക്ക് ബിരുദ പ്രോഗ്രാമുകൾക്ക് വേണ്ടിയുള്ള വിജ്ഞാപനങ്ങൾ പുറത്തിറങ്ങുന്നു. ഡിസൈൻ കോഴ്സുകൾക്കുള്ള എൻ.ഐ.ഡി വിജ്ഞാപനം പുറത്തിറങ്ങി.ബിറ്റ്‌സ് പിലാനിയുടെ ഡിസൈൻ പ്രോഗ്രാമിനും ഇപ്പോൾ അപേക്ഷിക്കാം. നാഷണൽ ടെസ്റ്റിംഗ് ഏജൻസി ജെ.ഇ.ഇ, നീറ്റ് യു.ജി, സി.യു.ഇ.ടി യു ജി വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. നീറ്റ് യു.ജി പരീക്ഷ മേയ് അഞ്ചിനും, സി.യു.ഇ.ടി യു ജി മേയ് 19 -25 വരെയും നടക്കും. ജെ.ഇ.ഇ മെയിൻ പരീക്ഷ ജനുവരിയിലും ഏപ്രിലിലും നടക്കും. ഇത്തവണ നീറ്റ് യു.ജി സിലബസ്സിൽ ചെറിയ മാറ്റങ്ങളുണ്ട്. ജെ.ഇ.ഇ മെയിൻ പരീക്ഷയുടെ ചോദ്യ ചോയ്‌സിലും മാറ്റങ്ങളുണ്ട്.

ഡി​പ്ലോ​മ​ ​ഇൻ ഡി​ജി​റ്റ​ൽ​ ​മീ​ഡി​യ​ ​പ്രൊ​ഡ​ക്ഷൻ
തി​രു​വ​ന​ന്ത​പു​രം​:​ ​കാ​ലി​ക്ക​റ്റ് ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​ഡി​ജി​റ്റ​ൽ​ ​മീ​ഡി​യ​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ആ​റു​മാ​സ​ ​കോ​ഴ്സി​ൽ​ ​w​w​w.​a​d​m​i​s​s​i​o​n.​u​o​c.​a​c.​i​n​ ​ലൂ​ടെ​ 30​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​ഗ്രാ​ഫി​ക് ​ഡി​സൈ​ൻ,​ ​ആ​നി​മേ​ഷ​ൻ,​ ​ഓ​ഡി​യോ​-​വി​ഷ്വ​ൽ​ ​പ്രൊ​ഡ​ക്ഷ​ൻ,​ ​പോ​സ്റ്റ്പ്രൊ​ഡ​ക്ഷ​ൻ​ ​തു​ട​ങ്ങി​യ​ ​മേ​ഖ​ല​ക​ളി​ൽ​ ​ഏ​റ്റ​വും​ ​പു​തി​യ​ ​സാ​ങ്കേ​തി​ക​ ​സം​വി​ധാ​ന​ങ്ങ​ളോ​ടെ​യു​ള്ള​ ​പ്രാ​യോ​ഗി​ക​ ​പ​രി​ശീ​ല​ന​ത്തി​നൊ​പ്പം​ ​കാ​ലി​ക്ക​റ്റ് ​സ​ർ​വ​ക​ലാ​ശാ​ല​ ​എ​ജ്യു​ക്കേ​ഷ​ണ​ൽ​ ​മ​ൾ​ട്ടി​മീ​ഡി​യ​ ​റി​സ​ർ​ച്ച് ​സെ​ന്റ​റി​ൽ​ ​ഇ​ന്റേ​ൺ​ഷി​പ്പും​ ​ന​ൽ​കും.അ​ടി​സ്ഥാ​ന​ ​യോ​ഗ്യ​ത​ ​ബി​രു​ദം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IGNOU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA