
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് എജ്യുക്കേഷൻ & റിസർച്ച് (IISER- ഐസർ) 2025 ലേക്കുള്ള പ്രവേശന നടപടികളാരംഭിച്ചു. ഐസർ അഭിരുചി ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. മാർച്ച് 10 മുതൽ ഏപ്രിൽ 15 വരെ അപേക്ഷിക്കാം. സയൻസിൽ ഉപരിപഠനം, ഗവേഷണം എന്നിവയ്ക്ക് താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഗവേഷണ സ്ഥാപനങ്ങളാണ് ഐസറുകൾ. രാജ്യത്ത് ബെർഹാംപൂർ, തിരുപ്പതി, തിരുവനന്തപുരം, ഭോപ്പാൽ, പുനെ, കൊൽക്കത്ത, മൊഹാലി എന്നിവിടങ്ങളിൽ ഐസറുകളുണ്ട്.
കോഴ്‌സുകൾ
എല്ലാ ഐസറുകളിലും അഞ്ചു വർഷ ബി.എസ്- എം.എസ് ഡ്യൂവൽ ഡിഗ്രി പ്രോഗ്രാമുകളുണ്ട്. computational & data സയൻസ് പ്രോഗ്രാം കൊല്കത്തയിലുണ്ട്. തിരുപ്പതിയിൽ ഇക്കണോമിക്‌സ് & സ്റ്റാറ്റിസ്റ്റിക്‌സ് നാലുവർഷ ബി.എസ് പ്രോഗ്രാമുണ്ട്. വിദ്യാർത്ഥിയുടെ താത്പര്യം, അഭിരുചി, പഠിക്കാനുള്ള കഴിവ് എന്നിവയ്ക്കനുസരിച് പ്രോഗ്രാമുകൾ തിരഞ്ഞെടുക്കണം. പ്ലസ് ടു 60 ശതമാനം മാർക്കോടെ പൂർത്തിയാക്കിയവർക്ക് ഐസർ അഭിരുചി ടെസ്റ്റിന് (IAT 2025) അപേക്ഷിക്കാം. എസ്.സി / എസ്.ടി /ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്ക് 55 ശതമാനം മാർക്ക് മതിയാകും. പൊതു വിഭാഗത്തിൽപ്പെട്ടവർക്ക് 2000 രൂപയും, എസ്.സി, എസ്.ടി വിഭാഗത്തിൽപ്പെട്ടവർക്ക് 1000 രൂപയുമാണ് അപേക്ഷ ഫീസ്. മേയ് 25 നാണ് ഐസർ അഭിരുചി പരീക്ഷ. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ സിലബസ് വിലയിരുത്തി പഠിക്കണം. മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കണം. www.iiseradmission.in.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |