SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.17 AM IST

യോഗ്യത അംഗീകരിച്ചു

a

തിരുവനന്തപുരം: കേരള ഹിന്ദി പ്രചാര സഭയുടെ ആചാര്യ യോഗ്യത എച്ച്.എസ്.എ (ഹിന്ദി) തസ്തികയ്ക്ക്‌ മതിയായ ട്രെയിനിംഗ് യോഗ്യതയായും എച്ച്.എസ്.എസ്‌.ടി (ഹിന്ദി) തസ്തികയിലേക്ക്‌ ബി.എഡിനു പകരം യോഗ്യതയായായും അംഗീകരിച്ചു.

2022–-23 അദ്ധ്യയന വർഷം വരെ ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭയുടെ ശിക്ഷാ സ്നാതക് കോഴ്‌സിൽ പ്രവേശനം നേടുകയോ കോഴ്‌സ്‌ വിജയിക്കുവോ ചെയ്‌തവർക്ക്‌ എച്ച്.എസ്.എ (ഹിന്ദി) തസ്തികയ്ക്ക് മതിയായ ട്രെയിനിംഗ് യോഗ്യതയായും എച്ച്.എസ്.എസ്‌.ടി (ഹിന്ദി) തസ്തികയിലേയ്ക്ക് ബി.എഡിനു പകരം യോഗ്യതയായും അംഗീകരിച്ച് ഉത്തരവായി. യോഗ്യതകൾ പ്രഥമാദ്ധ്യാപക തസ്തികയിലേക്കോ പ്രിൻസിപ്പൽ തസ്തികയിലേക്കോ ബി.എഡിനു തുല്യമായി പരിഗണിക്കില്ല. ഇത്‌ സംബന്ധിച്ച്‌ പൊതുവിദ്യഭ്യാസ വകുപ്പ്‌ ഉത്തരവ്‌ ഇറക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: INFO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA