
തിരുവനന്തപുരം: ഇന്ത്യൻ സൊസൈറ്രി ഫോർ കൾച്ചറൽ കോഓപ്പറേഷൻ ആൻഡ് ഫ്രണ്ട്ഷിപ്പ് (ഇസ്കഫ്) സംസ്ഥാന പ്രസീഡിയം ചെയർമാനായി മുല്ലക്കര രത്നാകരനെയും ജനറൽ സെക്രട്ടറിയായി അഡ്വ.പ്രശാന്ത് രാജനെയും തിരഞ്ഞെടുത്തു. സി.രാധാകൃഷ്ണൻ, ഡോ.പി.കെ.ബാലകൃഷ്ണൻ, അഡ്വ.കെ.സുരേഷ് കുറുപ്പ്, അഡ്വ.കെ.നാരായണൻ, കമല സദാനന്ദൻ (പ്രസീഡിയം അംഗങ്ങൾ), ഇ.സി.സതീശൻ, പി.മനോജ് കുമാർ, എ.പി.ഷാജി, ഷാജി ബത്തേരി (വൈസ് പ്രസിഡന്റുമാർ), ഷാജി ഇടപ്പള്ളി, പ്രിൻസ് മാത്യു, ബി.സുധാകരൻ നായർ, എസ്.ഹസൻ (സെക്രട്ടറിമാർ), റോജൻ ജോസ് (ട്രഷറർ) എന്നിവരെയും 81 അംഗ സംസ്ഥാന കൗൺസിലിനെയും 23 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
കെ.ജി.എം.ഒ.എ സംസ്ഥാന സമ്മേളനം സമാപിച്ചു
കോട്ടയം : കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ) സംസ്ഥാന സമ്മേളനം സമാപിച്ചു. കുമരകത്ത് നടന്ന പൊതുസമ്മേളനം മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. ജോയ് ജോർജ് ഉദ്ഘാടനം ചെയ്തു. ഡോ.ടി.എൻ. സുരേഷ്, ഡോ. കെ.എ. ശ്രീവിലാസൻ, ഡോ. കെ.ശശിധരൻ, ഡോ.ടി.ഗോപകുമാർ, ഡോ.സി.ഷിബി എന്നിവർ പ്രസംഗിച്ചു. ആരോഗ്യരംഗത്തെ മികച്ച സന്നദ്ധപ്രവർത്തനത്തിനുള്ള ഡോ.എസ്. വി. സതീഷ് കുമാർ മെമ്മോറിയൽ അവാർഡ് രക്തദാനരംഗത്ത് പ്രവർത്തിക്കുന്ന ഹോപ്പ് എന്ന സംഘടനയ്ക്കും ബെസ്റ്റ് ഡോക്ടർ അവാർഡുകൾ ഡോ. ജമാൽ അഹമ്മദ്, ഡോ. പി.എൽ. ദീപ്തി ലാൽ, ഡോ.കെ.എസ്. സയ്യദ് ഹമീദ് ഷുഹൈബ്, ഡോ.രഞ്ജിത് എന്നിവർക്കും നൽകി. ഭാരവാഹികളായി ഡോ.പി.കെ. സുനിൽ (പ്രസിഡന്റ്), ഡോ. ജോബിൻ ജി. ജോസഫ് ( ജനറൽ സെക്രട്ടറി), ഡോ.ഡി.ശ്രീകാന്ത് (ട്രഷറർ), ഡോ.സി.പി. ബിജോയ് (മാനേജിംഗ് എഡിറ്റർ ) എന്നിവരെ തിരഞ്ഞെടുത്തു.
സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കണം:
ടി.ജെ. വിനോദ്
കൊച്ചി: പങ്കാളിത്തപെൻഷൻ ഉപേക്ഷിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ടി.ജെ. വിനോദ് എം.എൽ.എ ആവശ്യപ്പെട്ടു. കേരള എയ്ഡഡ് ഹയർസെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ (കെ.എ.എച്ച്.എസ്.ടി.എ) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല സ്റ്റുഡന്റ്സ് വിംഗ് ഡയറക്ടർ ഡോ. വി.കെ. ഭവാനി മുഖ്യപ്രഭാഷണം നടത്തി. വിരമിക്കുന്ന അദ്ധ്യാപകരെയും നേട്ടങ്ങൾ കൈവരിച്ച അദ്ധ്യാപകരെയും ആദരിച്ചു. സംസ്ഥാന പ്രസിഡന്റ് കെ. സിജു അദ്ധ്യക്ഷനായി.
കെ.കെ. ശ്രീജേഷ്കുമാർ, ഡോ. ജോഷി ആന്റണി, എസ്. അജിത്കുമാർ, വി.എസ്. സുനിൽ, വി.വി. രാമകൃഷ്ണൻ, പി. ശോഷായൻ, പി. ടോമി ജോർജ്, പി. സ്മിജു ജേക്കബ്, പി. അഖിലേഷ്, വി.പി. സാജൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി കെ. സിജു (പ്രസിഡന്റ്), പി. ടോമി ജോർജ്, ഡോ. ജോർജ് ടി. അബ്രഹാം, വി.എസ്. സുനിൽ,
പി. അഖിലേഷ്, എൻ.പി. ജാക്സൻ (വൈസ് പ്രസിഡന്റുമാർ), എസ്. അജിത്കുമാർ (ജനറൽ സെക്രട്ടറി), ഇ.പി. ജോസുകുട്ടി, പി.സി. ഷൈജു, പി.കെ. ദിനേശൻ, ലിവിൻ പോൾ വി. അറക്കൽ, കെ.എസ്. രാജേഷ് (സെക്രട്ടറിമാർ), സ്മിജു ജേക്കബ് ( ട്രഷറർ) തുടങ്ങിയവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |