SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.45 AM IST

ജനവാസ മേഖലയിൽ കുറുനരിയുടെ ആക്രമണം: വിദ്യാർത്ഥിക്ക് പരിക്ക്,​ ആശങ്കയിൽ പ്രദേശവാസികൾ

jackal-attack

കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂരിൽ പകൽസമയത്ത് കുറുനരിയുടെ ആക്രമണം. പള്ളിയിൽ നിന്നും നിസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കീഴുപറമ്പ് സ്വദേശി മാട്ടത്തൊടി നിസാമിന്റെ മകൻ ജസ്മലിനെയാണ് കുറുനരി കടിച്ചത്. പന്ത്രണ്ടുവയസുകാരന്റെ കാലിനാണ് പരിക്കേറ്റത്. കുട്ടിയെ നാട്ടുകാർ ചേർന്ന് ഉടനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആവശ്യമായ അടിയന്തര പ്രതിരോധ കുത്തിവെയ്പ്പും വിദഗ്ധ ചികിത്സയും നൽകിവരികയാണ്. നിലവിൽ ജസ്മലിന്റെ ആരോഗ്യനില തൃപ്തികരമാണ്.

ജനവാസ മേഖലയായ പ്രദേശത്ത് പകൽസമയത്ത് കുറുനരിയുടെ സാന്നിദ്ധ്യമുണ്ടായതും വിദ്യാർത്ഥിയെ ആക്രമിച്ചതും നാട്ടുകാരെ കടുത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പ്രദേശത്ത് വന്യമൃഗങ്ങളുടെ ശല്യം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JACKAL ATTACK, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA