SignIn
Kerala Kaumudi Online
Saturday, 11 July 2026 3.05 AM IST

ജെ.ഇ.ഇ രണ്ടാം പേപ്പർ രണ്ടാം സെഷൻ: മലയാളിത്തിളക്കം

a

ന്യൂഡൽഹി:ദേശീയ ടെസ്റ്റിംഗ് ഏജൻസി നടത്തിയ ജെ.ഇ.ഇ മെയിൻ രണ്ടാം പേപ്പറിൽ മലയാളികൾക്ക് നേട്ടം. ബി.ആർക്ക് പ്രവേശന പരീക്ഷയിൽ പാലക്കാട് ആലത്തൂർ സ്വദേശി സൂര്യതേജസും നെയ്യാറ്റിൻകര സ്വദേശി ആർ.എസ്. മീരാകൃഷ്‌ണയും ആദ്യ സ്ഥാനങ്ങളിലെത്തി. പരീക്ഷയിൽ 100 പെർസന്റൈൽ സ്കോർ നേടിയത് ഇവർ മാത്രമാണ്.കേരളത്തിൽ നിന്നുള്ള നന്ദന അജയ് (99.989 പെർസന്റൈൽ)ആദ്യ പത്തിൽ ഇടം നേടി.

ബി.പ്ളാനിംഗ് പ്രവേശന പരീക്ഷയിൽ ആലപ്പുഴ ഹരിപ്പാട് സ്വദേശി ഗൗരി ശങ്കറും 100 പെർസന്റൈൽ സ്‌കോറുമായി ഒന്നാംറാങ്ക് നേടി.ലൂയിസ് ബ്രൈറ്റ് കാഞ്ഞിരത്തിങ്കൽ(99.987 പെർസന്റൈൽ) ആർ.എസ്. മീരാകൃഷ്‌ണ(99.980 പെർസന്റൈൽ) എന്നിവരും ആദ്യ പത്തിലുണ്ട്.മീര കൃഷ്ണ രണ്ട് വിഷയങ്ങളിലെയും വനിതാ ടോപ്പറാണ്.

അദ്ധ്യാപകൻ സുനിലിന്റെയും പാലക്കാട് ജില്ലാ ആശുപത്രി ജീവനക്കാരി ഭുവനേശ്വരിയുടെയും മകനാണ് സൂര്യതേജസ്.ഗൗരി ശങ്കർ എൻജിനീയറായ ജി.വിനോദ് കുമാറിന്റെയും അദ്ധ്യാപിക രശ്‌മി രവീന്ദ്രന്റെയും മകനാണ്. അഭിഭാഷകരായ ജി.ആർ. രാജഗോപാലിന്റെയും എസ്.ആർ സൗമ്യയുടെയും മകളാണ് ആർ.എസ്. മീരാകൃഷ്‌ണ.രണ്ടാം സെഷനിൽ ബി.ആർക്ക് പരീക്ഷയ്ക്ക് 67,139 പേരും ബി. പ്ലാനിംഗിൽ 30,050 പേരുമാണ് പരീക്ഷ എഴുതിയത്. ജനുവരി 29നും ഏപ്രിൽ 7 നും നടത്തിയ പരീക്ഷകളിലെ മാർക്കുകൾ ചേർത്താണ് അന്തിമ ഫലം പ്രഖ്യാപിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JEE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA