SignIn
Kerala Kaumudi Online
Thursday, 22 October 2026 4.47 PM IST

ജെ.ഇ.ഇ മെയിൻ സ്‌കോർ മെച്ചപ്പെടുത്താം

p

ജെ.ഇ.ഇ മെയിൻ സ്‌കോർ മെച്ചപ്പെടുത്താൻ 2025 രണ്ടാം സെഷനിലെ പേപ്പർ ഒന്നിന് ഇപ്പോൾ അപേക്ഷിക്കാം. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് പരീക്ഷ നടത്തുന്നത്. പ്ലസ് ടു ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവ പഠിച്ചിരിക്കണം.

ആദ്യ സെഷന്റെ ഫലം പ്രസിദ്ധീകരിച്ചു. റിസൾട്ട് മെച്ചപ്പെടുത്താൻ രണ്ടാം സെഷൻ എഴുതുന്നത് നല്ലതാണ്. ഏപ്രിലിലാണ് പരീക്ഷ. ഫെബ്രുവരി 25 വരെ അപേക്ഷിക്കാം.

ജെ.ഇ.ഇ അഡ്വാൻസ്ഡ്

.......................................

ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ മികച്ച സ്‌കോർ നേടുന്ന രണ്ടര ലക്ഷം പേർ ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയെഴുതാൻ യോഗ്യത നേടും. മേയ് 18 ന് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായാണ് ജെ.ഇ.ഇ അഡ്വാൻസ്ഡ് നടത്തുന്നത്. രാവിലെ 9 മുതൽ 12 വരെ ഒന്നാം പേപ്പറും, ഉച്ചയ്ക്ക് 2.30 മുതൽ 5.30 വരെ രണ്ടാം പേപ്പറുമാണ് . www.jeeadv.ac.in വഴി ഏപ്രിൽ 23 മുതൽ മേയ് രണ്ടു വരെ അപേക്ഷിക്കാം.

ജെ.ഇ.ഇ മെയിൻ സ്‌കോറനുസരിച്ച് എൻ.ഐ.ടി, ഐ.ഐ.ഐ.ടി എന്നിവിടങ്ങളിൽ ബി.ടെക് പ്രവേശനം നേടാം. ജെ.ഇ.ഇ അഡ്വാൻസ്ഡ് സ്‌കോറനുസരിച്ച് ഐ.ഐ.ടികൾ, ബംഗളുരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്‌പേസ് സയൻസ് & ടെക്‌നോളജി, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പെട്രോളിയം ടെക്‌നോളജി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പെട്രോളിയം ആൻഡ് എനർജി എന്നിവിടങ്ങളിൽ ബിരുദ പ്രോഗ്രാമുകൾക്ക് പ്രവേശനം നേടാം.

ജെ.ഇ.ഇ മെയിൻ ആദ്യ സെഷനിൽ സ്‌കോർ കുറഞ്ഞവർക്ക് രണ്ടാം സെഷൻ എഴുതി സ്‌കോർ മെച്ചപ്പെടുത്താം. ബോർഡ് പരീക്ഷ കഴിഞ്ഞയുടൻ മികച്ച തയ്യാറെടുപ്പ് നടത്താൻ ശ്രമിക്കണം.

ഐ.ഐ.ടി വാരാണാസി, ഖരഗ്പൂർ, റൂർഖി എന്നിവിടങ്ങളിൽ ബി. ആർക്ക് കോഴ്‌സിന് ചേരാൻ ജെ.ഇ.ഇ അഡ്വാൻസ്ഡിന് ശേഷം ജൂൺ അഞ്ചിന് നടക്കുന്ന ആർക്കിടെക്ച്ചർ അഭിരുചി പരീക്ഷ എഴുതണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JEEMAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA