
തിരുവനന്തപുരം:മെഡിക്കൽ കോളേജിൽ മൈക്രോബയോളജി വിഭാഗത്തിന് കീഴിലെ വി.ആർ.ഡി.എൽ ഇൻഫ്ളുവൻസ പ്രോജക്ടിൽ പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് തസ്തികയിലെ ഒരൊഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാകും നിയമനം.
മൈക്രോബയോളജി, ബയോടെക്‌നോളജി, വൈറോളജി സ്‌പെഷ്യലൈസേഷനോടു കൂടിയുള്ള ലൈഫ് സയൻസ് ബിരുദവും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഇവയിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. മോളിക്കുലാർ ബയോളജി ലബോറട്ടറിയിലുള്ള പ്രവൃത്തിപരിചയം, ഇൻഫിക്ഷ്യസ ഏജന്റ്സ്, റസ്‌പിറേറ്ററി സ്‌പെസിമെൻ കളക്ഷൻ എന്നിവ കൈകാര്യം ചെയ്യുന്ന വൈറോളജിക്കൽ ടെക്നിക്കിലുള്ള പ്രവൃത്തി പരിചയം വേണം. യോഗ്യതയുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മാർച്ച് ഒന്നിന് രാവിലെ 11ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.
ഡി.എൻ.ബി. അലോട്ട്മെന്റ്
തിരുവനന്തപുരം: ഡി.എൻ.ബി (പോസ്റ്റ് എം.ബി.ബി.എസ്) കോഴ്സിലേയ്ക്കുള്ള സ്ട്രേ വേക്കൻസി അലോട്ട്മെന്റിന് 21ന് വൈകിട്ട് മൂന്നുവരെ ഓപ്ഷൻ നൽകാം. വിവരങ്ങൾ എൻട്രൻസ് കമ്മിഷണറുടെ വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ- 0471 2525300
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |