SignIn
Kerala Kaumudi Online
Friday, 14 August 2026 2.14 AM IST

അച്ഛന്റെ ഓർമ്മയിൽ നിരഞ്ജന നിയമന ഉത്തരവ് സ്വീകരിച്ചു

job

തിരുവനന്തപുരം: കണ്ണൂർ എ.ഡി.എം ആയിരിക്കെ അന്തരിച്ച നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്ക്ക് മുഖ്യമന്ത്രി വി.ഡി.സതീശൻ നിയമന ഉത്തരവ് കൈമാറി. സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം, എറണാകുളത്തെ തൃക്കാക്കരയിലെ ഓഫീസിൽ ഭക്ഷ്യസുരക്ഷാ ഓഫീസറായാണ് നിയമനം. ഇന്നലെ അമ്മ ഡി. മഞ്ജുഷയ്ക്കൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് നിരഞ്ജന ഉത്തരവ് കൈപ്പറ്റിയത്. ആരോഗ്യമന്ത്രി കെ.മുരളീധരൻ, പഴകുളം മധു എം.എൽ.എ എന്നിവരും സന്നിഹിതരായിരുന്നു. ഒഴിവുണ്ടാകുന്ന മുറയ്ക്ക് സൗകര്യപ്രദമായ മറ്റൊരു സ്ഥലത്തേക്ക് നിയമനം മാറ്റി നൽകാമെന്ന് മുഖ്യമന്ത്രി നിരഞ്ജനയ്ക്ക് ഉറപ്പു നൽകിയിട്ടുണ്ട്. കണ്ണൂർ കളക്ടറേറ്റിലെ യാത്ര അയപ്പു ചടങ്ങിൽ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ പരസ്യമായി അധിക്ഷേപിച്ചതിനു പിന്നാലെയായിരുന്നു നവീൻബാബുവിന്റെ ആത്മഹത്യ. കേസിന്റെ അന്വേഷണം സർക്കാർ സി.ബി.ഐയ്ക്ക് വിട്ടിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JOB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA