SignIn
Kerala Kaumudi Online
Friday, 10 July 2026 1.35 AM IST

അഡീഷണൽ ക്യാഷ് ഡെപ്പോസിറ്റ്: ആശങ്ക വേണ്ടെന്ന് കെ.എസ്.ഇ.ബി

k

തിരുവനന്തപുരം:റെഗുലേറ്ററി കമ്മീഷൻ നിർദ്ദേശപ്രകാരം സോളാർ ഉപഭോക്താക്കളുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ ശരാശരി ബിൽ ചെയ്യപ്പെട്ടിട്ടുള്ള പ്രതിമാസ ഉപയോഗത്തിന് ആനുപാതികമായി കണക്കാക്കുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.എന്നാൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് കണക്കാക്കുമ്പോൾ ഫിക്‌സഡ്ചാർജ് നിശ്ചയിക്കാൻ ആകെ പ്രതിമാസ വൈദ്യുതി ഉപയോഗമാണ് പരിഗണിക്കുക.ഇതിനകം അഡീഷണൽ ക്യാഷ് ഡെപ്പോസിറ്റ് നോട്ടീസ് ലഭിച്ചസോളാർ ഉപഭോക്താക്കൾക്ക് ഇത് പുനഃപരിശോധിച്ച് പുതിയ നോട്ടീസ് നൽകും.തുക ഇതിനകം ഒടുക്കിയവർക്ക് തിരികെ നൽകുകയോ തുടർന്നുള്ള ബില്ലുകളിൽ കുറവുചെയ്ത് നൽകുകയോ ചെയ്യും.ഇതിനുള്ള നിർദ്ദേശം സെക്ഷൻ ഓഫീസുകൾക്ക് നൽകും.ഇതിനകം നോട്ടീസ് കിട്ടിയിട്ടുള്ള സോളാർ ഉപഭോക്താക്കളെ കണക്കുകൾ പുനഃപരിശോധിച്ച് പുതിയ നോട്ടീസ് നൽകുന്നതുവരെ അഡീഷണൽ ക്യാഷ് ഡെപ്പോസിറ്റ് അടയ്ക്കാത്തതിന്റെ പേരിലുള്ള വൈദ്യുതി വിച്ഛേദനത്തിൽനിന്നും ഒഴിവാക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSEB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA