
തിരുവനന്തപുരം:വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ, സ്വന്തം വകുപ്പിന് കീഴിലുള്ള ഓഫീസുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി ഉപഭോഗം പരമാവധി നിയന്ത്രിക്കാൻ കർശന നിർദേശവുമായി പട്ടികജാതി,പട്ടികവർഗ പിന്നാക്ക ക്ഷേമ മന്ത്രി കെ.എ.തുളസി. വകുപ്പ് ഡയറക്ടർമാർക്കും അനുബന്ധസ്ഥാപന മേധാവികൾക്കും കോർപ്പറേഷനുകൾക്കും ഇത് സംബന്ധിച്ച് കത്തയച്ചു. ഊർജപ്രതിസന്ധി മറികടക്കാനുളള സർക്കാരിൻ്റെ പരിശ്രമങ്ങൾക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് നടപടി.
ഓഫീസ് സമയത്തിന് ശേഷവും ഇടവേളകളിലും ഫാൻ, ലൈറ്റ്, എയർ കണ്ടിഷണർ എന്നിവ അനാവശ്യമായി പ്രവർത്തിപ്പിക്കുന്നത് പൂർണ്ണമായും ഒഴിവാക്കണം. അത്യാവശ്യഘട്ടങ്ങളിൽ മാത്രമേ എ.സി സൗകര്യങ്ങൾ ഉപയോഗിക്കാവൂ. ജീവനക്കാർ വൈദ്യുതിസംരക്ഷണ മാർഗങ്ങൾ നിർബന്ധമായും പാലിക്കണമെന്നും ഊർജ്ജസംഭരണത്തിൽ മാതൃകാപരമായ പങ്കുവഹിക്കണമെന്നും മന്ത്രി നിർദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |