SignIn
Kerala Kaumudi Online
Saturday, 24 October 2026 6.49 PM IST

കെ.കരുണാകരൻ അനുസ്മരണം

p


തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയായിരുന്ന ലീഡർ കെ .കരുണാകരന്റെ 14-ാം ചരമവാർഷികം ഇന്ന് രാവിലെ കനകക്കുന്ന് വളപ്പിലെ ലീഡർ പ്രതിമയ്ക്ക് മുൻപിൽ ഐ.എൻ.ടി.യു.സിയുടെ ആഭിമുഖ്യത്തിൽ ആചരിക്കും.

രാവിലെ 9ന് പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും. യൂണിയൻ പ്രസിഡന്റ് അഡ്വ .ടി. ശരത്ചന്ദ്രപ്രസാദിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ,എ.ഐ.സി.സി വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ രമേശ് ചെന്നിത്തല, ശശി തരൂർ എം.പി , മുൻ കെ.പി.സി.സി പ്രസിഡന്റുമാരായ കെ .മുരളീധരൻ, എം .എം. ഹസ്സൻ, അടൂർ പ്രകാശ് എം. പി, എൻ. ശക്തൻ,വി .എസ്. ശിവകുമാർ, പന്തളം സുധാകരൻ തുടങ്ങിയവർ പങ്കെടുക്കും. കെ.പി.സി.സി ,ഡി.സി.സി , ഐ.എൻ.ടി.യു.സി യൂണിയൻ ഭാരവാഹികളും തൊഴിലാളികളും,പാർട്ടി പ്രവർത്തകരും പങ്കെടുക്കുമെന്ന് യൂണിയൻ ജനറൽ സെക്രട്ടറി ചാലസുധാകരൻ അറിയിച്ചു.

ജ​ഡ്ജി​ക്കെ​തി​രാ​യ​ ​സൈ​ബർ
ആ​ക്ര​മ​ണം​:​ ​ഫേ​സ്ബു​ക്കി​ന്
ക​ത്ത​യ​ച്ച് ​പൊ​ലീ​സ്

കൊ​ച്ചി​:​ ​ഹൈ​ക്കോ​ട​തി​ ​ജ​ഡ്ജി​ ​ജ​സ്റ്റി​സ് ​ദേ​വ​ൻ​ ​രാ​മ​ച​ന്ദ്ര​നെ​തി​രാ​യ​ ​സൈ​ബ​ർ​ ​ആ​ക്ര​മ​ണ​ത്തി​ൽ​ ​അ​ന്വേ​ഷ​ണം​ ​ഊ​ർ​ജി​ത​മാ​ക്കി​യ​ ​കൊ​ച്ചി​ ​സൈ​ബ​ർ​ ​പൊ​ലീ​സ്,​ ​വി​വ​ര​ ​ശേ​ഖ​ര​ണ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ഫേ​സ്ബു​ക്കി​ന്റെ​ ​മാ​തൃ​ക​മ്പ​നി​യാ​യ​ ​മെ​റ്റ​യ്‌​ക്ക് ​ക​ത്ത​യ​ച്ചു.​ ​പ്ര​തി​യെ​ ​വൈ​കാ​തെ​ ​പി​ടി​കൂ​ടാ​നാ​കു​മെ​ന്ന് ​പൊ​ലീ​സ് ​പ​റ​ഞ്ഞു.
പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ​ ​അ​ന​ധി​കൃ​ത​ ​ഫ്ള​ക്സ് ​ബോ​ർ​ഡു​ക​ളും​ ​കൊ​ടി​തോ​ര​ണ​ങ്ങ​ളും​ ​നീ​ക്കം​ ​ചെ​യ്യ​ണ​മെ​ന്ന​ ​ഹൈ​ക്കോ​ട​തി​ ​നി​ർ​ദ്ദേ​ശം​ ​പാ​ലി​ക്കാ​ത്ത​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​പി​ഴ​ ​ചു​മ​ത്തു​മെ​ന്ന് ​ജ​സ്റ്റി​സ് ​ദേ​വ​ൻ​ ​രാ​മ​ച​ന്ദ്ര​ൻ​ ​ഉ​ത്ത​ര​വി​ട്ട​തി​ന് ​പി​ന്നാ​ലെ​യാ​യി​രു​ന്നു​ ​സൈ​ബ​ർ​ ​ആ​ക്ര​മ​ണം.​ ​സൈ​ബ​ർ​ ​ക്രൈം​ ​അ​സി.​ ​ക​മ്മി​ഷ​ണ​ർ​ ​എം.​കെ.​ ​മു​ര​ളി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​സം​ഘ​മാ​ണ് ​കേ​സ​ന്വേ​ഷി​ക്കു​ന്ന​ത്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K KARUNAKARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA