SignIn
Kerala Kaumudi Online
Thursday, 22 October 2026 2.31 PM IST

കേരളകൗമുദി നാടിന്റെ വികസനത്തെ ശ്രദ്ധയോടെ സമീപിക്കുന്നു : മന്ത്രി രാജൻ

k-rajan

തിരുവനന്തപുരം : കേരളത്തിന്റെ വികസനത്തെ കേരളകൗമുദി ശ്രദ്ധയോടെയാണ് സമീപിക്കുന്നതെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. കൗമുദി ടി.വി സംഘടിപ്പിച്ച ഇൻഫ്രാ,ഇൻ‌വെസ്റ്റ്മെന്റ് ആൻഡ് ബിസിനസ് കോൺക്ലേവിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വാർത്തകൾ പങ്കുവയ്ക്കുന്നതിനൊപ്പം നാടിന്റെ വികസന കാര്യങ്ങളിൽ ശ്രദ്ധിക്കുകയും അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കും വേദിയൊരുക്കുകയും ചെയ്യുന്ന കേരളകൗമുദിയുടെ പ്രവർത്തനം മാതൃകാപരമാണ്. വാർത്തകൾ എങ്ങനെ സൃഷ്ടിക്കാമെന്നും അവയുടെ റേറ്റിംഗിന് എങ്ങനെ കരുത്തുകൂട്ടാമെന്നും ആലോചിക്കുന്നതിനു പകരം കേരളത്തിന്റെ വികസനത്തിൽ പങ്കാളികളാകുകയെന്നത് മാദ്ധ്യമങ്ങളുടെ കടമയാണ്.ആ തിരിച്ചറിവോടെയുള്ള കേരളകൗമുദിയുടെ പ്രവർത്തനം മാദ്ധ്യമരംഗത്ത് മാതൃക സൃഷ്ടിക്കുകയാണ്. നാടിന്റെ അടിസ്ഥാന വികസനത്തിന് മുതൽകൂട്ടാകുന്ന പരിപാടിക്കാണ് കേരളകൗമുദി നേതൃത്വം നൽകുന്നത്. നാടിന്റെ വികസത്തിന് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പിന്തുണപോലെ മാദ്ധ്യമങ്ങളുടെ ഇടപെടലും അനിവാര്യമാണ്. പിന്നിട്ട എട്ടരവർഷക്കാലം നേരിട്ട പ്രതിസന്ധികളെല്ലാം അതിജീവിക്കാൻ കേരളത്തിനായി. ഇതിന് സഹായിച്ചത് ഭരണകൂടവും ജനങ്ങളും കൂട്ടായി നടത്തിയ പ്രവർത്തനമാണ്. ദുരന്തത്തിൽ ലഭ്യമാകേണ്ട അവകാശങ്ങൾ നേടിയെടുക്കാൻ സംസ്ഥാനങ്ങൾ സുപ്രീംകോടതിയെ സമീപിക്കേണ്ട കെട്ടകാലത്തിലൂടെയാണ് കടന്നുപോകുന്നത്. അർഹമായ ധനസഹായത്തിനായി കർണ്ണടകയ്ക്കും തമിഴ്നാടിനും സുപ്രീംകോടതിയെ സമീപിക്കേണ്ടി വന്നു. കേരളത്തിന്റെ സാഹചര്യവും മറ്റൊന്നല്ല. കിഫ്ബി രൂപീകരിച്ചപ്പോൾ പല ആക്ഷേപങ്ങളും ഉയർന്നു. എട്ടരവർഷത്തിനിടെ 80000 കോടിരൂപയാണ് വികസനപദ്ധതികൾക്കായി മാറ്റിവച്ചത്. ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കലിന് 25ശതമാനം വഹിക്കുന്ന ആദ്യസംസ്ഥാനമായി കേരളം മാറിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA