
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട കോടതി വാർത്തകളിൽ നിയന്ത്രണം വേണമെന്ന മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ആവശ്യം കോടതി തള്ളി. മുഖ്യമന്ത്രി വി. ഡി.സതീശനെതിരായ മാനനഷ്ട കേസിലെ കടകംപള്ളിയുടെ ഉപഹർജിയാണ് തള്ളിയത്. മാനനഷ്ടക്കേസിനെ സംബന്ധിക്കുന്ന കോടതി വാർത്തകളിൽ കർശന നിയന്ത്രണം വേണമെന്നായിരുന്നു കടകംപള്ളിയുടെ ആവശ്യം. കൈരളിയിലും ദേശാഭിമാനിയിലും സമാന രീതിയിൽ തെറ്റായ വാർത്തകൾ വരുന്നത് തടയണമെന്നാവശ്യപ്പെട്ട് വി.ഡി.സതീശനും ഉപഹർജി ഫയൽ ചെയ്തിരുന്നു. സതീശന്റെ ഹർജിയിൽ ഇതുവരെ കോടതി തീരുമാനമായിട്ടില്ല. ഇതോടൊപ്പം കടകംപള്ളി നൽകിയ അപകീർത്തി കേസ് തുടരും. വി.ഡി. സതീശനെതിരെ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കടകംപള്ളി ഹർജി ഫയൽ ചെയ്തത്. ശബരിമല സ്വർണ്ണപ്പാളി കവർച്ചയുമായി ബന്ധപ്പെടുത്തി തനിക്കെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയ വി.ഡി.സതീശൻ പരസ്യമായി മാപ്പ് പറയണമെന്നും സമാനമായ പ്രസ്താവനകൾ ആവർത്തിക്കില്ലെന്ന് ഉറപ്പു നൽകണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |