SignIn
Kerala Kaumudi Online
Thursday, 22 October 2026 4.41 PM IST

സംസ്ഥാന സ്‌കൂൾ കലോത്സവം: ഓൺലൈൻ സൗകര്യം ഒരുക്കി കൈറ്റ്

a

തിരുവനന്തപുരം: 63ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ രജിസ്ട്രേഷനും ഫലപ്രഖ്യാപനത്തിനുമടക്കം ഓൺലൈൻ സൗകര്യമൊരുക്കി കൈറ്റ്. www.ulsavam.kite.kerala.gov.in പോർട്ടൽ മുഖേനയായിരിക്കും ഇത്. മത്സരാർത്ഥികളെ ക്ലസ്റ്ററുകളാക്കി തിരിക്കുക, പാർട്ടിസിപ്പന്റ് കാർഡ് ലഭ്യമാക്കുക, ടീം മാനേജർമാർക്കുള്ള റിപ്പോർട്ടുകൾ, സ്റ്റേജുകളിലെ ഇനങ്ങൾ, മത്സരങ്ങൾ യഥാസമയം നടത്തുന്നതിനുള്ള ടൈംഷീറ്റ്, കാൾഷീറ്റ്, സ്‌കോർഷീറ്റ്, ടാബുലേഷൻ തയ്യാറാക്കൽ, ലോവർ- ഹയർ അപ്പീൽ നടപടിക്രമങ്ങൾ തുടങ്ങിയവയടക്കം പോർട്ടൽ വഴിയായിരിക്കും. സർട്ടിഫിക്കറ്റുകളുടെ ആധികാരികത ക്യൂ.ആർ കോഡ് വഴി ഉറപ്പാക്കാനും ഡിജി ലോക്കർ വഴി ലഭ്യമാക്കാനും സൗകര്യമൊരുക്കും.

'ഉത്സവം' മൊബൈൽ ആപ്പ്

മത്സര ഫലങ്ങൾ, വേദികളിലും ഓഫീസുകളിലും പെട്ടെന്നെത്താനാവുന്ന മാപ്പുകൾ, മത്സരങ്ങൾ, തീരുന്ന സമയം എന്നിവ അറിയാൻ ' KITE Ulsavam' എന്ന മൊബൈൽ ആപ്പും പുറത്തിറക്കും.

ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. മന്ത്രി വി.ശിവൻകുട്ടി ഇന്ന് ആപ്പ് പ്രകാശനം ചെയ്യും. രചനാമത്സരങ്ങളിൽ സമ്മാനാർഹമായ കഥ, കവിത, ചിത്രരചന, കാർട്ടൂൺ, പെയിന്റിംഗ് തുടങ്ങിയവ ഫലപ്രഖ്യാപനത്തിനുശേഷം സ്‌കൂൾ വിക്കിയിൽ (www.schoolwiki.in) അപ്‌ലോഡ് ചെയ്യും.

വേദികളിലെത്താൻ

ക്യൂ ആർ കോഡ്

വേദികൾ, രജിസ്‌ട്രേഷൻ കേന്ദ്രം, വാഹനപാർക്കിംഗ്, ഭക്ഷണശാല എന്നിവിടങ്ങളിലേക്ക് ഗൂഗിൾമാപ്പിന്റെ സഹായത്തോടെ എത്താൻ ട്രാൻസ്‌പോർട്ട് കമ്മിറ്റി തയ്യാറാക്കിയ ക്യൂആർ കോഡുകൾ മന്ത്രി വി.ശിവൻകുട്ടി പുറത്തിറക്കി. നഗരത്തിന്റെ വിവിധയിടങ്ങളിലും ബസുകളിലും ഇവ പ്രദർശിപ്പിക്കും. ഇവ സ്‌കാൻ ചെയ്യുമ്പോൾ ഗൂഗിൾ മാപ്പിൽ ലൊക്കേഷനടക്കം ലഭിക്കും. മറ്റു ജില്ലകളിൽ നിന്നെത്തുന്ന വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമടക്കം ഇത് സഹായകരമാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KALOLSAVAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA