കണ്ണൂർ: കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലെ പാലയാട് ക്യാമ്പസിൽ ജെഎൻയു വിദ്യാർത്ഥി യൂണിയൻ മുൻ അദ്ധ്യക്ഷയും എസ്എഫ്ഐ നേതാവുമായ ഐഷി ഘോഷ് പങ്കേടുക്കേണ്ട പരിപാടിക്ക് അനുമതി നിഷേധിച്ചു. വൈസ് ചാൻസലറുടെ മുൻകൂർ അനുമതിയില്ലെന്നതിനാലാണ് ഷീ ഫെസ്റ്റ് എന്ന പരിപാടിക്ക് അനുമതി നിഷേധിച്ചതെന്ന് ക്യാമ്പസ് ഡയറക്‌ടർ അറിയിച്ചു. അതേസമയം, പരിപാടിയുമായി മുന്നോട്ടുപോകുമെന്നാണ് എസ്‌എഫ്‌ഐ അറിയിച്ചിരിക്കുന്നത്.
ഇന്ന് 11.30നാണ് ഷീ ഫെസ്റ്റ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. പരിപാടിയിൽ നിന്ന് പിന്നോട്ടില്ലെന്ന് എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റ് ജോയൽ തോമസ് പറഞ്ഞു. ഐഷി ഘോഷ് പരിപാടിക്ക് എത്തുമെന്നും തീരുമാനിച്ച പ്രകാരം തന്നെ ഷീ ഫെസ്റ്റ് നടത്തുമെന്നും നേതാക്കൾ വ്യക്തമാക്കി. ഫെസ്റ്റ് ബലംപ്രയോഗിച്ച് തടയില്ലെന്ന നിലപാടിലാണ് സർവകലാശാല. ഫെസ്റ്റ് നടത്തിയാൽ വിദ്യാർത്ഥികളിൽ നിന്ന് സർവകലാശാല വിശദീകരണം തേടുമെന്നും വിവരമുണ്ട്. പരിപാടിക്കായി സർവകലാശാല സെമിനാർ ഹാൾ തുറന്ന് നൽകിയില്ല. തുടർന്ന് എസ്‌എഫ്‌ഐ പ്രവർത്തകർ പ്രകടനവുമായി എത്തി ഹാൾ തുറന്നു.
Kannur University denied permission for an SFI-organized “She Fest” at its Palayad campus, citing lack of prior Vice Chancellor approval. Despite this, SFI said the event featuring former JNU student leader Aishe Ghosh would proceed as planned. The university did not forcibly stop the event but warned that students may be asked for explanations.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |