SignIn
Kerala Kaumudi Online
Sunday, 30 August 2026 12.30 AM IST

കലാശക്കൊട്ടിൽ ഓണംഎക്സ്ട്രീം ഇന്ന് 

kaumudi-tv-

തിരുവനന്തപുരം: ഓണാഘോഷങ്ങളുടെ മഹാപൂരമായി കേരളകൗമുദിയും കൗമുദി ടി.വിയും ഒരുക്കുന്ന ആഘോഷരാവായ ഓണം എക്സ്ട്രീം- 2026 ഇന്ന് വൈകിട്ട് 6ന് സെൻട്രൽ സ്‌റ്റേഡിയത്തിൽ.

ടൂറിസം, സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി.വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ.മുരളീധരൻ, ബിന്ദുകൃഷ്ണ എന്നിവർ പങ്കെടുക്കും. വിശിഷ്ട വ്യക്തികൾക്ക് മന്ത്രിമാർ ഉപഹാരങ്ങൾ സമ്മാനിക്കും.
കേരള കൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്.രാജേഷ് സ്വാഗതം ആശംസിക്കും. കേരളകൗമുദി ജനറൽ മാനേജർ എ.സുധീർകുമാർ, കേരളകൗമുദി യൂണിറ്റ് ചീഫ് ആർ.ചന്ദ്രദത്ത് എന്നിവർ പങ്കെടുക്കും.

വൈകിട്ട് 6.30 മുതൽ മലയാളത്തിന്റെ പ്രിയപ്പെട്ട ചലച്ചിത്ര പിന്നണി ഗായിക ഗായത്രി അശോകൻ, പ്രമുഖ റിയാലിറ്റി ഷോകളിലൂടെ നിങ്ങളുടെ ഹൃദയം കവർന്ന യുവപ്രതിഭകളായ സംഗീത്, ബൽറാം, പിന്നണി ഗായിക ആതിര ജനകൻ എന്നിവർ ഒരുക്കുന്ന കാലവിരുന്നും ഓണം കലാശക്കൊട്ടിന്റെ ഭാഗമാണ്. പ്രവേശനം സൗജന്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KAUMUDI TV
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA