
കൊല്ലം: ജർമ്മനിയിലെ മൂൺസ്റ്റർ യൂണിവേഴ്സിറ്റിയിൽ ഇന്റർനാഷണൽ മാക്സ് പ്ലാങ്ക് റിസർച്ച് സ്കൂൾ ഫോർ മോളിക്യൂളർ ബയോ മെഡിസിനിൽ മൂന്ന് വർഷത്തെ പിഎച്ച്.ഡി ഗവേഷണത്തിന് കൊല്ലം ചെമ്മക്കാട് സ്വദേശിനി ആൻഡ്രിയ ജോൺസന് 1.23 കോടി രൂപയുടെ ഫെല്ലോഷിപ്പ്.
മൂൺസ്റ്റർ യൂണിവേഴ്സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്റഗ്രേറ്റീവ് സെൽ ബയോളജി ആൻഡ് ഫിസിയോളജിയിലെ ഡോ. മൈക്ക് ബിഷോഫുമായി ചേർന്ന് കോശങ്ങളുടെയും ടിഷ്യുകളുടെയും രൂപീകരണവും അതിന്റെ രൂപം കൈവരിക്കലും സംബന്ധിച്ച ഗവേഷണത്തിനാണിത്. കോശങ്ങളും ടിഷ്യൂകളും പൂർണതോതിൽ വളർച്ചയെത്താത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ തടയുകയെന്ന ലക്ഷ്യത്തോടെയാണ് ഗവേഷണം.
പെരിനാട് ചെമ്മക്കാട് താഴെക്കടവിൽ വീട്ടിൽ റിട്ട. ഹയർ സെക്കൻഡറി അദ്ധ്യാപകൻ ജോൺസന്റെയും തൃക്കടവൂർ എസ്.ബി.ഐ ചീഫ് അസോസിയേറ്റായ ഷീജയുടെയും മകളാണ്.തിരുപ്പതി ഐസറിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും ഒരുമിച്ചുള്ള ബി.എസ്-എം.എസ് പാസായതിന് ശേഷം സി.എസ്.ഐ.ആറിന്റെ കീഴിലുള്ള ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യൂളാർ ബയോളജിയിൽ പ്രൊജക്ട് അസോസിയേറ്റായി ജോലി ചെയ്തുവരികയായിരുന്നു. സേക്രട്ട് ഹേർട്ട് സ്കൂൾ കുരീപ്പുഴ, കൊല്ലം ക്രിസ്തുരാജ് എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |