SignIn
Kerala Kaumudi Online
Tuesday, 22 September 2026 3.04 AM IST

അത്യാവശ്യത്തിന് ഇനി സേനാ ഹെലികോപ്ടർ

heli

തിരുവനന്തപുരം: പറന്നാലും ഇല്ലെങ്കിലും സ്വകാര്യ ഹെലികോപ്ടറിന് മാസം 80 ലക്ഷം രൂപ നൽകാനുള്ള വാടക കരാർ ഒഴിവാക്കിയതോടെ ആ ധൂർത്ത് ജനത്തിന്റെ തലയിൽ നിന്നൊഴിഞ്ഞു. 2019മുതൽ ഇതുവരെ 47കോടിയോളം രൂപ ചിപ്സൺ ഏവിയേഷന്റെ കോപ്ടറിന് വാടകയിനത്തിൽ നൽകിയിട്ടുണ്ട്. മാസവാടകയൊഴിവാക്കിയാൽ പറക്കുന്ന മണിക്കൂറിന് 4 ലക്ഷം വാടകയ്ക്ക് പറക്കാമെന്ന് കമ്പനിയറിയിച്ചിട്ടുണ്ട്. കുറയ്ക്കണമെന്നാണ് സർക്കാർ ആവശ്യം. ഇല്ലെങ്കിൽ വേറെ സ്വകാര്യകമ്പനികളെ സമീപിക്കും.

മാത്രമല്ല, ദുരന്തങ്ങളടക്കം അടിയന്തര സാഹചര്യങ്ങളിൽ സൈന്യത്തിന്റെ കോപ്ടർ ആവശ്യപ്പെടാനും നീക്കമുണ്ട്. രക്ഷാദൗത്യത്തിനടക്കം സംസ്ഥാനത്തിന്റെ എന്ത് ആവശ്യത്തിനും ഹെലികോപ്ടറും എയർലിഫ്‌റ്റിംഗ് വിദഗ്ദ്ധരെയുമടക്കം വിട്ടുനൽകാൻ സൈന്യം സന്നദ്ധരാണ്. ചീഫ്സെക്രട്ടറി ആവശ്യപ്പെട്ടാൽ വ്യോമസേന തിരുവനന്തപുരത്തുനിന്നും നാവികസേന കൊച്ചിയിൽ നിന്നും കോപ്ടറുകൾ വിട്ടുനൽകും.

വാടകകോപ്ടറിന് കൊടുക്കുംപോലെ സേനാകോപ്ടറുകൾക്ക് പണം നൽകേണ്ടതില്ല. ഒരുലക്ഷം വരെ ബിൽ നൽകുമെങ്കിലും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള പണമിടപാടിൽ കുറവുവരുത്താറാണ് പതിവ്. ഏത് കാലാവസ്ഥയിലും പറക്കാനും എയർലിഫ്‌റ്റ് അടക്കം രക്ഷാദൗത്യങ്ങൾ നടത്താനും സേനാകോപ്ടറുകൾക്ക് കഴിയും. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് അവയവങ്ങളെത്തിക്കാനും വി.വി.ഐ.പി യാത്രയ്ക്കുമെല്ലാം സേനാകോപ്ടറുകൾ സർക്കാരിന് വിട്ടുനൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HELICOPTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA