
കണ്ണൂർ: ഉപ്പ് തിന്നവർ ആരായാലും വെള്ളം കുടിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പി.വി.അൻവർ എം.എൽ.എയുടെ വെളിപ്പെടുത്തലിൽ കണ്ണൂരിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തെറ്റുകളോട് ഒരുതരത്തിലുമുള്ള ഒത്തുതീർപ്പുണ്ടാവില്ല. സംസ്ഥാനത്ത് പൊലീസ് സംവിധാനം മോശമാണെന്ന അഭിപ്രായം ആർക്കുമില്ല. പൊലീസിനെതിരെ ഉയർന്ന വിവാദത്തിൽ മുഖ്യമന്ത്രിയും സി.പി.എം പാർട്ടി സെക്രട്ടറിയും നിലപാട് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. യു.ഡി.എഫ് സർക്കാരിന്റെ കാലത്തെ പൊലീസിനെ കുറിച്ച് എല്ലാവർക്കുമറിയാം. എന്നാൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതോടെ ജനകീയ സംവിധാനത്തിലേക്ക് സേന മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |