
കോഴിക്കോട്: പി.വി. അൻവർ ഉന്നയിച്ച പ്രശ്നങ്ങളെല്ലാം അതീവഗൗരവമുള്ളതാണെന്നും എൽ.ഡി.എഫ് യോഗം ചർച്ച ചെയ്യുമെന്നും കൺവീനർ ടി.പി.രാമകൃഷ്ണൻ. പി.ശശിക്കെതിരെ കുറ്റാരോപണങ്ങളുണ്ടെങ്കിൽ അത് പാർട്ടിയും ഗൗരവമായി കാണും. കാലിക്കറ്റ് പ്രസ്ക്ലബിൽ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാമകൃഷ്ണൻ.
അൻവർ അദ്ദേഹത്തിന്റെ അനുഭവങ്ങളും പരിശോധനയിൽ കണ്ടെത്തിയതുമാണ് പറഞ്ഞത്. എല്ലാം പരിശോധിക്കും. മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ആരോപണങ്ങൾ ഇടതുമുന്നണിയെ ബാധിക്കില്ല. സർക്കാർ പ്രതിക്കൂട്ടിലാണെന്ന വാദവും ശരിയല്ല. മുഖ്യമന്ത്രിയെ കാണും മുമ്പ് ആരോപണം ഉന്നയിച്ചതു ശരിയാണോ എന്ന് പറയേണ്ടത് അൻവറാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |