SignIn
Kerala Kaumudi Online
Thursday, 22 October 2026 5.45 PM IST

സിദ്ദിഖിന്റെ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി

-k

കൊച്ചി: നടിയെ മാനഭംഗപ്പെടുത്തിയെന്ന കേസിൽ നടനും 'അമ്മ' മുൻ ജനറൽ സെക്രട്ടറിയുമായ സിദ്ദിഖ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി. മാസ്കോട്ട് ഹോട്ടലിൽവച്ച് തന്നെ മാനഭംഗപ്പെടുത്തി എന്നതടക്കമുള്ള നടിയുടെ ആരോപണങ്ങളെക്കുറിച്ച് സിദ്ദിഖ് പ്രതികരിച്ചിട്ടില്ലെന്ന് സർക്കാരിനുവേണ്ടി ഹാജരായ സ്‌പെഷ്യൽ ഗവ. പ്ലീഡർ പി. നാരായണൻ വാദിച്ചു. പീഡനത്തെക്കുറിച്ച് 2019 മുതൽ സമൂഹ മാദ്ധ്യമങ്ങളിലൂടെ യുവതി വെളിപ്പെടുത്തുന്നുണ്ട്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും മുമ്പുതന്നെ സംഭവംനടന്ന മുറിയെക്കുറിച്ച് യുവതി വിശദീകരിച്ചിരുന്നു. മുറി അതുതന്നെയാണെന്ന് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തെന്നും പറഞ്ഞു. പ്രതികൾ ശക്തരായതിനാലാണ് പരാതി നൽകാൻ വൈകിയതെന്ന യുവതിയുടെ വിശദീകരണം കോടതി പരിഗണിച്ചു.
പരാതിക്കാരി മാനഭംഗ ആരോപണം മുമ്പ് ഉന്നയിച്ചിട്ടില്ലെന്നായിരുന്നു സിദ്ദിഖിന്റെ വാദം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA