SignIn
Kerala Kaumudi Online
Saturday, 24 October 2026 2.42 PM IST

കുടിവെള്ള ലൈനുകൾ മാപ്പ് ചെയ്യാൻ ആപ്പ്, കുടിവെള്ളം മുടങ്ങിയാൽ പരിഹാരം എളുപ്പമാവും

s

തിരുവനന്തപുരം: സംസ്ഥാനത്തെ ജലവിതരണ ശൃംഖല മാപ്പ് ചെയ്യാൻ ആപ്പുമായി ജലഅതോറിറ്റി. കുസാറ്റുമായി സഹകരിച്ച് ജലഅതോറിറ്റി ആസ്ഥാനത്തെ ഓപ്പറേഷണൽ വിഭാഗമാണ് കെ.ഡബ്ല്യൂ.എ ജിയോ എന്ന ആപ്പ് വികസിപ്പിക്കുന്നത്. പരീക്ഷണഘട്ടത്തിലാണ്. വർഷാവസാനത്തോടെ പ്രവർത്തനക്ഷമമാകും.

കഴിഞ്ഞമാസം തലസ്ഥാനത്തെ ഒരാഴ്ചയോളം വലച്ച കുടിവെള്ളപ്രശ്നം പരിഹരിക്കാൻ വൈകിയത് വാൽവുകളിൽ പലതും പ്രവർത്തനക്ഷമമല്ലാത്തതും വാൽവുകൾ എവിടെയൊക്കെയാണെന്ന ധാരണയില്ലാത്തതുമായിരുന്നു.

രാജഭരണകാലത്ത് സ്ഥാപിച്ച മൺപൈപ്പുകൾ,പിൽക്കാലത്ത് സ്ഥാപിച്ച കോൺക്രീറ്റ് പൈപ്പുകൾ, പ്രിമോ, ഡി.ഐ പൈപ്പുകൾ, ജൽ ജീവൻ മിഷന്റെ ഭാഗമായി സ്ഥാപിക്കുന്ന പൈപ്പുകൾ എന്നിവയുടെ സ്ഥാനവും വാൽവുകൾ അടക്കമുള്ള വിവരങ്ങളും ആപ്പിൽ ഉണ്ടാവും.

ചോർച്ചയും കുടിവെള്ള തടസവും നേരിടുമ്പോൾ

പെട്ടെന്ന് പരിഹരിക്കാൻ ആപ്പ് ഉതകും. ആപ്പ് വികസിപ്പിക്കാനുള്ള ആശയം 2016ൽ ഉരുത്തിരിഞ്ഞെങ്കിലും സാങ്കേതിക കാരണങ്ങളാൽ വൈകുകയായിരുന്നു.

ആപ്പ് അധികൃതർക്ക് മാത്രം

# ജി.പി.എസ് എസെൻഷ്യൽസ്, കോബോ കളക്ട് മുതലായ ജി.ഐ.എസ് അധിഷ്ഠിത ആപ്പുകളാണ് വിവരങ്ങൾ ശേഖരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും ഉപയോഗിക്കുന്നത്. അസിസ്റ്റന്റ് എൻജിനിയർമാർ, ഫീൽഡ് സർവേയർമാർ എന്നിവർ വഴി 234 മെയിന്റെയ്നൻസ് ഡിവിഷനിൽ നിന്നും 14 പ്രോജക്ട് ഡിവിഷനിൽ നിന്നും 75 ശതമാനത്തോളം വിവരങ്ങൾ ശേഖരിച്ചുകഴിഞ്ഞു.

# പൊതുജനങ്ങൾക്ക് ആപ്പ് ഉപയോഗിക്കാനാവില്ല.

ജിയോട്രാക്കർ പോലുള്ള ആപ്പുകൾ മാപ്പിംഗിന് ഉണ്ടെങ്കിലും ഇതിലെ വിവരങ്ങൾ തേർഡ് പാർട്ടി ആപ്പുകളിലേക്ക് പോയശേഷമേ ജലഅതോറിറ്റിക്ക് ഉപയോഗിക്കാനാവു . കെ.ഡബ്ല്യൂ.എ ജിയോ ആപ്പ് കുറേക്കൂടി സുരക്ഷിതമായിരിക്കും.

ആപ്പിൽ കണക്ഷൻ

വിശദമായി അറിയാം

# പൈപ്പുകളുടെ അളവ്, സ്ഥാനം

# ജോയിന്റുകൾ

# വാൽവുകൾ

# കുടിവെള്ളം മുടങ്ങാറുള്ള പ്രദേശങ്ങൾ

#പമ്പിംഗ് സ്റ്റേഷനുകൾ

#വീടുകളിലേക്കും ഫ്ളാറ്റുകളിലേക്കുമുള്ള കണക്ഷനുകൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WATER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA