
പത്തനംതിട്ട: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ അപകീർത്തിപ്പെടുത്തിയ ഒരു മാദ്ധ്യമ പ്രവർത്തകനെയും വെറുതെവിടില്ലെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. അന്തരിച്ച കണ്ണൂർ എം.ഡി.എം നവീൻ ബാബുവിന്റെ മലയാലപ്പുഴയിലെ വീട്ടിൽ കുടുംബാംഗങ്ങളെ സന്ദർശിച്ചശേഷം മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. പാലക്കാട് നഗരസഭയിലെ ബി.ജെ.പി കൗൺസിലർമാരുടെ പരസ്യ പ്രസ്താവനയെപ്പറ്റി ചോദിച്ചപ്പോഴായിരുന്നു മറുപടി.
നൂറുകണക്കിന് ബലിദാനികൾ ജീവൻ നൽകി പടുത്തുയർത്തിയ മഹാപ്രസ്ഥാനത്തെ പാലക്കാട് തിരഞ്ഞെടുപ്പിന്റെ മറവിൽ കരിവാരിത്തേയ്ക്കാൻ മൂന്നുനാലു ദിവസങ്ങളായി ചില മാദ്ധ്യമങ്ങൾ നടത്തുന്ന ശ്രമം വിലപ്പോവില്ല. നെറികേട് കാട്ടിയ ഒരുത്തനെയും വെറുതേവിടില്ല. കള്ളവാർത്തകൾ പ്രചരിപ്പിച്ചാൽ ഏതു കൊമ്പത്തിരിക്കുന്ന ആളാണെങ്കിലും കൈകാര്യം ചെയ്യുമെന്നും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |