SignIn
Kerala Kaumudi Online
Thursday, 22 October 2026 2.31 PM IST

കു​ടു​ങ്ങിയത് 1,​458​ പേർ ക്ഷേ​മ​ ​പെ​ൻ​ഷ​ൻ വാങ്ങാൻ ഉന്നത ഉദ്യോഗസ്ഥരും ! പലരും  ഒരു ലക്ഷത്തിനു മുകളിൽ  ശമ്പളം വാങ്ങുന്നവർ വ്യാജൻമാരിൽ അദ്ധ്യാപകരും ഗസറ്റഡ് ഓഫീസർമാരും

k

തിരുവനന്തപുരം:സർക്കാർ പാവങ്ങൾക്ക് നൽകുന്ന സാമൂഹ്യസുരക്ഷാപെൻഷൻ കൈപ്പറ്റുന്നവരിൽ സർക്കാർ ജീവനക്കാരും. കോളേജ് അസിസ്റ്റന്റ് പ്രൊഫസർമാരും പ്ളസ് ടു അദ്ധ്യാപകരും ഗസറ്റഡ് ഉദ്യോഗസ്ഥരും അടക്കം സർവീസിലുള്ള 1458 ജീവനക്കാരാണ് സാമൂഹ്യസുരക്ഷാപെൻഷനായ 1600രൂപ പ്രതിമാസം വാങ്ങുന്നത്. ഒരു ലക്ഷത്തിനു മുകളിൽ ശമ്പളം വാങ്ങുന്നവരാണ് അദ്ധ്യാപകരും ഗസറ്റഡ് ഉദ്യോഗസ്ഥരും.രണ്ട് അസിസ്റ്റന്റ് പ്രൊഫസർമാരിൽ ഒരാൾ തിരുവനന്തപുരത്തെ സർക്കാർ കോളേജിലും രണ്ടാമൻ പാലക്കാട് ജില്ലയിലെ സർക്കാർ കോളജിലുമാണ് ജോലി ചെയ്യുന്നത്. പെൻഷൻ വാങ്ങുന്നവരിൽ മൂന്ന് ഹയർസെക്കൻഡറി അധ്യാപകരുമുണ്ട്.

ധനമന്ത്രാലയത്തിന്റെ നിർദ്ദേശമനുസരിച്ച് ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഇവർക്കെതിരെ നടപടിക്ക് നിർദ്ദേശിച്ചിട്ടുണ്ട്.പരിശോധന വ്യാപകമാക്കാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. കൂടുതൽ പേർ കുടുങ്ങിയേക്കുമെന്നാണ് സൂചന.

ആരോഗ്യ വകുപ്പിൽ 373 പേർ

ആരോഗ്യവകുപ്പിലാണ് തട്ടിപ്പുകാരുടെ എണ്ണം കൂടുതൽ.373 പേർ മറ്റു വകുപ്പകളിൽ ഇപ്രകാരം:

പൊതുവിദ്യാഭ്യാസം............................224

മെഡി. വിദ്യാഭ്യാസം........................... 124

ആയുഷ് ...................................................114

മൃഗസംരക്ഷണം...................................... 74

പൊതുമരാമത്ത്.......................................47

സാങ്കേതിക വിദ്യാഭ്യാസം.................... 46

ഹോമയോപ്പതി ...................................... 41

കൃഷി..........................................................35

റവന്യു......................................................35

നീതിന്യായം.............................................34

ഇൻഷ്വറൻസ് മെഡി. സർവീസ്.......... 31

കോളേജിയറ്റ് എഡ്യുക്കേഷൻ............. 27 ഹോമയോപ്പതി......................................25

വിൽപന നികുതി..................................14

പട്ടികജാതി ക്ഷേമം.............................. 13

ഗ്രാമ വികസനം,പൊലീസ്,

പി.എസ്.സി, ആയുർവേദ

മെഡിക്കൽ എഡ്യുക്കേഷൻ........ 10 വീതം

(പെൻഷൻ തട്ടിയെടുക്കുന്ന പത്തിൽതാഴെ ഉദ്യോഗസ്ഥരുടെ സംഘമുള്ള നാൽപ്പതോളം ഡിപ്പാർട്ട്മെന്റുകളുണ്ട്. ഇതിൽ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരും ഉൾപ്പെടും)

ക്ഷേമ പെൻഷൻ മാനദണ്ഡം

#വാർഷിക കുടുംബവരുമാനം ഒരുലക്ഷം രൂപയിൽ താഴെയായിരിക്കണം

#സർവീസ്,കുടുംബപെൻഷൻ വാങ്ങുന്നവരാകരുത്

#ആദായനികുതി കൊടുക്കുന്നവരാകരുത്

# രണ്ടേക്കറിൽ കൂടുതൽ കൃഷിഭൂമിയുണ്ടാകരുത്

# 1000സി.സി.യിൽ കൂടുതൽ ശേഷിയുള്ള വാഹനമുണ്ടാകരുത്

#പൊതുമേഖലാസ്ഥാപനത്തിൽ നിന്ന് വിരമിച്ചവരാകരുത്.

62 ലക്ഷം:

സാമൂഹ്യപെൻഷൻ

വാങ്ങുന്നവർ

910 കോടിരൂപ:

പ്രതിമാസം

വിതരണം ചെയ്യുന്നത്

`പെൻഷൻ തുക പലിശ അടക്കം തിരിച്ചുപിടിക്കും.കുറ്റക്കാർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കും.'

-കെ.എൻ. ബാലഗോപാൽ,

സംസ്ഥാന ധനമന്ത്രി

'​സ​ർ​ക്കാ​ർ​ ​സ​ർ​വീ​സി​ലു​ള്ള​വ​രു​ൾ​പ്പെ​ടെ​ ​സാ​മൂ​ഹ്യ​സു​ര​ക്ഷാ​ ​പെ​ൻ​ഷ​ൻ​ ​അ​ന​ധി​കൃ​ത​മാ​യി​ ​വാ​ങ്ങാ​നു​ണ്ടാ​യ​ ​സാ​ഹ​ച​ര്യം​ ​സ​ർ​ക്കാ​രി​ന്റെ​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലെ​ ​വീ​ഴ്ച​യാ​യി​ ​കാ​ണാ​നാ​വി​ല്ല.​ ​ധ​ന​വ​കു​പ്പ് ​ത​ന്നെ​യാ​ണ് ​ഇ​ത്ത​ര​ക്കാ​രെ​ ​പ​രി​ശോ​ധി​ച്ച് ​ക​ണ്ടെ​ത്തി​യ​ത്.​ ​വ​സ്തു​ത​ക​ൾ​ ​പ​രി​ശോ​ധി​ച്ചും​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തി​യു​മാ​ണ് ​ക്ര​മ​ക്കേ​ട് ​ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ​ ​ന​ട​പ​ടി​യെ​ടു​ക്കു​ക.
-​ ​കെ.​ ​രാ​ജ​ൻ,​ ​റ​വ​ന്യു​മ​ന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA