
# രൂപരേഖ ഫ്രാൻസിസ് മാർപ്പാപ്പ പ്രകാശനം ചെയ്തു
വത്തിക്കാൻ സിറ്റി: സർവ്വമത ആരാധനാ കേന്ദ്രം ശിവഗിരിയിൽ സ്ഥാപിക്കുമെന്ന് വത്തിക്കാനിൽ നടന്ന ലോകമത പാർലമെന്റിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു.
ഹിന്ദു - ക്രിസ്ത്യൻ - മുസ്ലിം പ്രാർത്ഥനാ കേന്ദ്രവും ധ്യാന മണ്ഡപവും ഉൾപ്പെടുന്നതാണ് സർവ്വമത ആരാധനാ കേന്ദ്രം. മഠം തയ്യാറാക്കിയ സർവ്വമത ആരാധനാ കേന്ദ്രത്തിന്റെ രൂപരേഖ ഫ്രാൻസിസ് മാർപ്പാപ്പ പ്രകാശനം ചെയ്തു. "മതമല്ല വലുത് മനുഷ്യനാണ് "എന്ന ഗുരുദേവ വചനം എക്കാലവും പ്രസക്തമാണ്. മതപരമായ വാദങ്ങളിലൂടെ മനുഷ്യ കുലത്തെ ഒന്നിപ്പിക്കാതിരിക്കാനുള്ള ശ്രമങ്ങൾ ഇന്നും ചില മേഖലകളിൽ നിലനിൽക്കുന്നു. ബുദ്ധന്റെ അഹിംസയും ക്രിസ്തുവിന്റെ സ്നേഹവും നബിയുടെ സാഹോദര്യവും ശ്രീശങ്കരന്റെ ജ്ഞാനവും ചേർന്നാലേ മനുഷ്യമതം പൂർണ്ണമാവുകയുള്ളുവെന്നും ഏവരും സമബുദ്ധിയോടും സമഭക്തിയോടും കൂടി എല്ലാ മതങ്ങളും പഠിക്കണമെന്നും ഗുരുദേവൻ ഉപദേശിച്ചു. അതിലേക്കായി മതമഹാപാഠശാലയെന്ന മഹാ സങ്കല്പം രൂപപ്പെട്ടതും നൂറ് വർഷം മുൻപ് നടന്ന ആലുവ സർവ്വമത സമ്മേളനത്തിലാണ്. ശ്രീനാരായണ ഗുരുവിന്റെ മഹത്തരമായ വരദാനമാണ് ശിവഗിരിയിൽ സ്ഥാപിച്ച മതമഹാപാഠശാല. ഗുരുദേവന്റെ മഹിതമായ സങ്കല്പം പോലെ ശിവഗിരിയിൽ സ്ഥാപിക്കുന്ന സർവ്വമത ആരാധനാ കേന്ദ്രവും ലോക ശ്രദ്ധയാകർഷിക്കുമെന്നും .സ്വാമി ശുഭാംഗാനന്ദ പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |