SignIn
Kerala Kaumudi Online
Friday, 23 October 2026 1.07 AM IST

ശിവഗിരിയിൽ ഇന്ന്

d

പുലർച്ചെ 4.30ന് പർണ്ണശാലയിൽ ശാന്തിഹവനം, 5ന് ശാരദാമഠത്തിൽ വിശേഷാൽ പൂജ , 5.30ന് മഹാസമാധിപീഠത്തിൽ വിശേഷാൽ ഗുരുപൂജ, 6ന് തിരു അവതാര മുഹൂർത്ത പ്രാർത്ഥന.

സമ്മേളന

വേദിയിൽ

രാവിലെ 10ന് ശ്രീനാരായണ പ്രസ്ഥാന നേതൃസംഗമം. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സംഗമം ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും. എസ്. എൻ. ഡി. പി യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ്, എസ്. എൻ. ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ എന്നിവർ മുഖ്യാതിഥികളായിരിക്കും. ശ്രീനാരായണ ഓർഗനൈസേഷൻ പ്രസിഡന്റ് കെ. കെ. ശശിധരൻ മുഖ്യപ്രഭാഷണവും ഗ്ലോബൽ ശ്രീനാരായണ ഒർഗനൈസേഷൻ സെക്രട്ടറി ടി. എസ്. ഹരീഷ് കുമാർ ആമുഖ പ്രസംഗവും നടത്തും. എം. ഐ. ദാമോദരൻ (പ്രസിഡന്റ്, ശ്രീനാരായണ മന്ദിരസമിതി, മുംബയ്), രാജു (സെക്രട്ടറി, ശ്രീനാരായണഗുരു സമിതി, പൂനെ), കെ. ആർ. എസ്. ധരൻ (ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി, അഹമ്മദാബാദ്), കെ. ടി. സുകുമാരൻ (രജിസ്ട്രാർ, ഗുരുധർമ്മപ്രചരണസഭ), എസ്. സുവർണ്ണകുമാർ (ശ്രീനാരായണമതസംഘം), പി. ചന്ദ്രമോഹൻ (ശ്രീനാരായണഗുരുദേവട്രസ്റ്റ്, എരിക്കാവ്), അഡ്വ. സഞ്ജയ് കൃഷ്ണ (ശ്രീനാരായണഗുരുധർമ്മസേവാസമിതി, ജയ്പൂർ), കുറിച്ചി സദൻ (ശ്രീനാരായണമിഷൻ, കോട്ടയം), കെ.ആർ. ശശിധരൻ (ശ്രീനാരായണഗുരുസമിതി, ഗോവ), കെ. എൻ. ഭദ്രൻ (ശ്രീനാരായണ സേവാസംഘം ട്രസ്റ്റ്, പാറയ്ക്കൽ) തുടങ്ങിയവർ പങ്കെടുക്കും.

ഗുരുദേവനാമത്തിലുളള എല്ലാ പ്രസ്ഥാനങ്ങളുടെയും ഭാരവാഹികളും പ്രവർത്തകരും പങ്കെടുക്കണമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ എന്നിവർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AAP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA