SignIn
Kerala Kaumudi Online
Saturday, 24 October 2026 2.41 PM IST

വിജയരാഘവനെ ആർ.എസ്.എസ് നേതാവിക്കണം : ഹസൻ

k

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും വയനാട്ടിലെ ചരിത്ര വിജയത്തിൽ വർഗീയത കണ്ടെത്തിയ സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എ .വിജയരാഘവനെ ആർ.എസ്എസിന്റെ സമുന്നത സഭയായ അഖിൽ ഭാരതീയ പ്രതിനിധി സഭയിൽ ഉൾപ്പെടുത്തണമെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ. ആർഎസ്എസിനേക്കാൾ വർഗീയ വിഷം ചീറ്റുന്ന സംഘടനയായി സി.പി.എമ്മും അതിന്റെ നേതാക്കളും മാറിയിരിക്കുകയാണ്.

ന്യൂനപക്ഷ വർഗീയതയേയും ഭൂരിപക്ഷ വർഗീയതയേയും മാറിമാറി താലോലിക്കുന്ന ചരിത്രമാണ് സി.പി.എമ്മിനുള്ളത്. ജമാഅത്ത് ഇസ്ലാമിയെ മുന്ന് പതിറ്റാണ്ട് കാലം സ്വന്തം കുടക്കീഴിൽ കൊണ്ടുനടന്ന സി.പി.എം ഇപ്പോൾ അവരെ തള്ളിപ്പറയുന്നത് അവസരവാദ രാഷ്ട്രീയമാണ്. പലസ്തീൻ പ്രശ്നം, പൗരത്വനിയമ ഭേദഗതി ബിൽ, മുനമ്പം, കാഫിർ സ്‌ക്രീൻഷോട്ട് തുടങ്ങിയ നിരവധി വിഷയങ്ങളിൽ സിപിഎമ്മിന്റെ അവസരവാദ രാഷ്ടീയം ജനങ്ങൾ കണ്ടതാണെന്നും ഹസൻ ചൂണ്ടിക്കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA