
കൊച്ചി: ലൈംഗികാതിക്രമ കേസുകളിൽ നടനും എം.എൽ.എയുമായ മുകേഷ്, താര സംഘടന 'അമ്മ'യുടെ മുൻ ജനറൽ സെക്രട്ടറി ഇടവേള ബാബു എന്നിവർക്കെതിരെ എ.ഐ.ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു.
വടക്കാഞ്ചേരി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് മുകേഷിനെതിരായ കുറ്റപത്രം. 2011ൽ സിനിമാ ചിത്രീകരണത്തിനിടെ വടക്കാഞ്ചേരിയിലെ ഹോട്ടലിൽ വച്ച് ലൈംഗികാതിക്രമം കാട്ടി എന്നായിരുന്നു ആലുവ സ്വദേശിയായ നടിയുടെ പരാതി. കുറ്റപത്രത്തിൽ മുപ്പത് സാക്ഷികളുണ്ട്.
എറണാകുളം നോർത്ത് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇടവേള ബാബുവിനെതിരായ കുറ്റപത്രം. ആലുവ സ്വദേശിയായ നടി തന്നെയാണ് പരാതിക്കാരി. 40 സാക്ഷികളുണ്ട്. 'അമ്മ'യിൽ അംഗത്വം വാഗ്ദാനം ചെയ്ത് കലൂരിലെ ഫ്ളാറ്റിൽ വച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |