SignIn
Kerala Kaumudi Online
Thursday, 22 October 2026 5.44 PM IST

തമിഴ്നാട്ടിൽ മാലിന്യം തള്ളൽ: സർക്കാരിന് ഹൈക്കോടതി വിമർശനം

d

കൊച്ചി: തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ കേരളത്തിൽ നിന്നുള്ള ആശുപത്രി മാലിന്യം തള്ളിയ സംഭവത്തിൽ കേരള സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. ആശങ്ക വളർത്തുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്. മാലിന്യം കൈകാര്യം ചെയ്യാനും സംസ്‌കരിക്കാനുമുള്ള ചട്ടങ്ങൾ കർശനമായി പാലിക്കണം.

ഏജൻസികൾ മാലിന്യം ശേഖരിക്കുന്നതും കൊണ്ടുപോകുന്നതും സംസ്‌കരിക്കുന്നതും നിരീക്ഷിക്കാൻ സർക്കാർ സംവിധാനം ഉണ്ടാകണം. ഇതുസംബന്ധിച്ച് തദ്ദേശ സ്വയം ഭരണവകുപ്പ് സെക്രട്ടറി ജനുവരി പത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. സ്വമേധയാ എടുത്ത ഹർജിയിൽ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷൻബെഞ്ച് പ്രത്യേക സിറ്റിംഗ് നടത്തുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA