
കൊച്ചി: രാസലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ മുഖ്യ ഇടനിലക്കാരന്റെ മൊബൈലിലേക്ക് തുരുതുരാ എത്തുന്ന മെസേജുകൾ കണ്ട് എക്‌സൈസ് ഉദ്യോഗസ്ഥർ അമ്പരന്നു. പാതിരാത്രിയും സന്ദേശങ്ങൾ അയച്ചിരുന്നത് കൗമാരക്കാരായ വിദ്യാർത്ഥികളാണ്. 13-14 വയസുകാർക്കുപോലും യഥേഷ്ടം മയക്കുമരുന്ന് ലഭിക്കും. തൃശൂർ തേക്കിൻകാട് മൈതാനിയിൽ 30കാരനെ കുത്തിക്കൊന്ന കേസിലെ പ്രതികൾക്ക് പ്രായം പതിനാലും പതിനാറും. സ്‌കൂളുകളിലും കോളേജിലുകളിലും ലഹരി ഉപയോഗം തടയുന്നതിന് സെല്ലുകളുണ്ടെങ്കിലും മയക്കുമരുന്ന് ഉപയോഗം കൂടിവരുകയാണ്.
കൊച്ചിയിലെ ഒരു കോളേജിൽ വിദ്യാർത്ഥികളുടെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയ അദ്ധ്യാപകർ അടുത്തിടെ എക്‌സൈസിന്റെ സഹായം തേടി. അന്വേഷണം എത്തിയത് കോളേജ് ഹോസ്റ്റലിലായിരുന്നു. ആവശ്യക്കാർക്ക് ക്യാമ്പസിനകത്തുവരെ ലഹരിമരുന്ന് എത്തും. ഇടനിലക്കാരായും വിദ്യാർത്ഥികളുണ്ട്.സിന്തറ്റിക് ലഹരിമരുന്നുകളും ഹൈബ്രിഡ് കഞ്ചാവുമാണ് യുവാക്കൾക്ക് പ്രിയങ്കരം. അറസ്റ്റിലാകുന്നവരിൽ 80 ശതമാനവും ചെറുപ്പക്കാരാണ്.
രക്ഷാമാർഗംതേടി വിമുക്തിയിൽ
17,399 പേർ:
എക്‌സൈസിന് കീഴിലെ വിമുക്തി
ഡി അഡിക്ഷൻ കേന്ദ്രങ്ങളിൽ
ചികിത്സ തേടിയവർ
1,261 പേർ:
അഡ്മിറ്റായവർ
16,138 പേർ:
ഡോക്ടറെ കണ്ട്
മടങ്ങിയവർ
14:
വിമുക്തി മിഷന്റെ
ഡി അഡിക്ഷൻ
സെന്ററുകൾ
വിമുക്തിയുടെ പദ്ധതികൾ
( ചെലവഴിക്കുന്ന തുക)
#ബോധവത്കരണം............................. 6.74 കോടി
# ആദിവാസിമേഖല............................1.48 കോടി
# കുടുംബശ്രീ വഴി.................................. 54 ലക്ഷം
# പഞ്ചായത്ത് തലം............................... 9.58 ലക്ഷം
# പരസ്യങ്ങൾ....................................... 8.62കോടി
# ലൈബ്രറി മുഖേന.............................. 1.41കോടി
# ഉണർവ് പദ്ധതി................................. 1.11കോടി
# ബോധവത്കരണ സ്റ്റാൾ....................... 5 ലക്ഷം
ചെറുപ്പക്കാർക്കെതിരായ കേസുകൾ
(ജില്ല - അറസ്റ്റ്)
തിരുവനന്തപുരം...........................22
കൊല്ലം.............................................17
പത്തനംതിട്ട......................................0
ആലപ്പുഴ...........................................5
കോട്ടയം...........................................13
ഇടുക്കി.............................................34
എറണാകുളം...................................29
തൃശൂർ..............................................10
പാലക്കാട്..........................................8
മലപ്പുറം...........................................34
കോഴിക്കോട്....................................15
വയനാട്.............................................31
കണ്ണൂർ...............................................43
കാസർകോട്.....................................10
( 2024 ഏപ്രിൽ-സെപ്തംബർ )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |