SignIn
Kerala Kaumudi Online
Thursday, 22 October 2026 6.19 PM IST

മലയിൽ പോയി പ്രകടനം നടത്തുമോ: വിജയരാഘവൻ

g

താനൂർ: വഞ്ചിയൂരിൽ സി.പി.എം ഏരിയ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം റോഡിൽ സ്‌റ്റേജ് കെട്ടി നടത്തിയതിനെ ന്യായീകരിച്ച് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ. ഒരുസമരം നടത്തിയാൽ അത് സഹിക്കാൻ പറ്റാത്ത ആളുകൾ നമ്മുടെ നാട്ടിലുണ്ടെന്നും മലയിൽ പോയി ആരെങ്കിലും പ്രകടനം നടത്തുമോയെന്നും വിജയരാഘവൻ പറഞ്ഞു. സി.പി.എം മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റോഡിൽ പ്രകടനം നടത്തിയാൽ അത് നടത്തുന്നവരെ പിടികൂടുന്ന അവസ്ഥയാണുള്ളത്. സമരം ചെയ്യാൻ ഒരു തെരുവെങ്കിലും വിട്ടുതരണമെന്നും വിജയരാഘവൻ പറഞ്ഞു. വഴി തടഞ്ഞ് സ്റ്റേജ് കെട്ടിയതിനെ രൂക്ഷമായി വിമർശിച്ച ഹൈക്കോടതി കേസെടുക്കാനും ആവശ്യപ്പെട്ടിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA