
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഉയർന്ന താപനില മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. രണ്ടു മുതൽ മൂന്നു ഡിഗ്രിവരെ താപനില ഉയരാം. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം.
2024 അവസാനിച്ചപ്പോൾ സംസ്ഥാനത്ത് മൂന്നു ശതമാനം മഴക്കുറവ് രേഖപ്പെടുത്തി. 2024ൽ 2795 മി. മീറ്റർ മഴയാണ് ലഭിച്ചത്. കൂടുതൽ മഴ കണ്ണൂർ ജില്ലയിലാണ്. ഏറ്റവും കുറവ് മഴ തിരുവനന്തപുരം ജില്ലയിലാണെങ്കിലും മുൻ വർഷത്തേക്കാൾ 16 ശതമാനം അധികം ലഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |