SignIn
Kerala Kaumudi Online
Thursday, 22 October 2026 5.45 PM IST

സനാതന ധർമ്മം: ആഴമറിയാതെ പ്രതികരിക്കുന്നു ; ഉപരാഷ്ട്രപതി

k

ന്യൂഡൽഹി : മുഖ്യമന്ത്രി പിണറായി വിജയന്റെ സനാതന ധർമ്മ പരാമർശം വിവാദമായിരിക്കെ,

വഴി തെറ്റിയ ആത്മാക്കൾ സനാതന ധർമ്മമെന്ന വാക്കിന്റെ ആഴമറിയാതെ പ്രതികരിക്കുന്നുവെന്ന് ഉപരാഷ്ട്രപതി ജഗ്‌ദീപ് ധനകർ അഭിപ്രായപ്പെട്ടു. ജെ.എൻ.യുവിൽ സംഘടിപ്പിച്ച രാജ്യാന്തര വേദാന്ത കോൺഗ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിന് മാത്രമല്ല അവനവനും കൂടി അപകടകരമായ പ്രത്യേക ആവാസ വ്യവസ്ഥയാൽ നയിക്കപ്പെടുന്ന വഴിതെറ്റിയ ആത്മാക്കളാണ് സനാതന ധർമ്മത്തെയും ഹിന്ദുവെന്ന വാക്കിനെയും അമ്പരപ്പുണ്ടാക്കുന്ന നിലയിൽ വ്യാഖ്യാനിക്കുന്നത്. ഇത് വിരോധാഭാസവും വേദനാജനകവുമാണ്. വാക്കുകളുടെ അർത്ഥമറിയാതെ ചിലർ എടുത്തുചാടി പ്രതികരിക്കുകയാണ്.ആത്മീയതുടെ ഇന്ത്യൻ മണ്ണിൽ ചിലർ വേദാന്തത്തെ തള്ളുന്നു. സനാതന ധർമ്മത്തെ പിന്തിരിപ്പനായി കാണുന്നു. വികൃതമായ കൊളോണിയൽ ചിന്താഗതിയിൽ നിന്നാണ് ഇത്തരം നിരാകരിക്കലുകൾ വരുന്നത്. രാജ്യത്തിന്റെ ബൗദ്ധിക പൈതൃകത്തെ കുറിച്ച് ധാരണയില്ലാത്തതു കൊണ്ടാണിതെന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേർത്തു.

സ്വാമി സച്ചിദാനന്ദയുടെ

വാദം ശരി:മുരളീധരൻ

ശ്രീനാരായണ ഗുരു സനാതന ധർമ്മത്തിന്റെ ഭാഗമാണെന്ന ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ നിലപാടിനെ സ്വാഗതം ചെയ്‌ത് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. ഗുരു സനാതന ധ‌ർമ്മത്തിന്റെ വക്താവായിരുന്നില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തെ സച്ചിദാനന്ദ സ്വാമി തിരുത്തുന്നത് സ്വാഗതാർഹമാണ്. ക്ഷേത്രാചാരങ്ങൾ മാറ്റണമോയെന്ന് തീരുമാനിക്കേണ്ടത് വിശ്വാസികളാണ്. പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ഇക്കാര്യത്തിൽ അഭിപ്രായം പറയേണ്ടതില്ല. മതവിശ്വാസത്തിന്റെ പേരിൽ ആളുകൾ കണ്ണും മുഖവും മറയ്‌ക്കുന്നത് കാലത്തിന് യോജിച്ചതല്ലെന്നും അത് മാറ്റണമെന്നും പിണറായി ആവശ്യപ്പെടുമോയെന്ന് വി.മുരളീധരൻ ചോദിച്ചു.

മുഖ്യമന്ത്രിക്ക് ധൈര്യമായി നവോത്ഥാന ചിന്തകൾ പങ്കുവയ്‌ക്കാൻ കഴിയുന്നത് സനാതന ധർമ്മ വിശ്വാസികളോട് മാത്രമാണ്. അതിനു കാരണം സനാതനധർമം സഹിഷ്ണുതയുടെയും ഉൾക്കൊള്ളലിന്റെയും മാറ്റത്തിന്റെയും മതമായതാണ്. മതവിശ്വാസങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും മേൽ കുതിര കയറുകയല്ല,​ കഞ്ചാവ് പുകയ്ക്കുന്ന യൗവനത്തെ പിന്തുണയ്‌ക്കുന്ന മന്ത്രി സജി ചെറിയാനെ തിരുത്തുകയാണ് പിണറായി വിജയൻ ചെയ്യേണ്ടത്. .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA