SignIn
Kerala Kaumudi Online
Thursday, 22 October 2026 8.57 PM IST

രജിത ദിവാകരൻ എൻ.സി.സി ലഫ്റ്റനന്റ് കേണൽ

prem

തിരുവനന്തപുരം: 3 കേരള എൻ.സി.സി ബറ്റാലിയൻ (കൊല്ലം) അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ രജിത ദിവാകരന് എൻ.സി.സി ലഫ്റ്റനന്റ് കേണലായി സ്ഥാനക്കയറ്റം ലഭിച്ചു. എൻ.സി.സി ദേശീയതലത്തിൽ 14 ആൾ ടൈം ലേഡീ ഓഫീസർമാരെ ലഫ്റ്റനന്റ് കേണൽമാരായി സ്ഥാനക്കയറ്റം നൽകിയതിൽ കേരളത്തിൽ നിന്നുള്ള ഏക വനിതയാണ്. 2002ൽ ദേശീയ തലത്തിൽ ആദ്യമായി നിയമിച്ച വനിതാ ഓഫീസറാണിവർ. ലഫ്റ്റനന്റായി സർവീസിൽ പ്രവേശിച്ച രജിത ക്യാപ്ടൻ, മേജർ റാങ്കുകൾക്ക് ശേഷമാണ് ലഫ്റ്റനന്റ് കേണലാകുന്നത്. ഇന്നലെ എൻ.സി.സി യൂണിറ്റിൽ നടന്ന ചടങ്ങിൽ കമാൻഡിംഗ് ഓഫീസർ കേണൽ രാജീവ്നായർ ഔദ്യോഗിക പദവി സമ്മാനിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA