SignIn
Kerala Kaumudi Online
Thursday, 22 October 2026 6.44 PM IST

നാലുവോട്ടിനായി ആരോടും യു.ഡി.എഫ് വിധേയത്വം കാട്ടും: പിണറായി വിജയൻ

f

മലപ്പുറം: നാല് വോട്ടിന് വേണ്ടി ആരെയും സ്വീകരിക്കാമെന്ന കോൺഗ്രസിന്റെയും ലീഗിന്റെയും നിലപാട് അപകടകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സി.പി.എം മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം താനൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുസ്ലിം ലീഗിന് ജമാ അത്തെ ഇസ്ളാമിയോട് വല്ലാത്ത പ്രതിപത്തിയാണ്. ജമാഅത്തെ ഇസ്ലാമിയെ മതനിരപേക്ഷ മുസ്ലിം സമൂഹം അംഗീകരിക്കുന്നില്ല. മുസ്ലിം സമൂഹത്തിലെ പ്രബല വിഭാഗമായ സുന്നി വിഭാഗം എക്കാലവും അകറ്റി നിറുത്തിയവരാണ് ജമാഅത്തെ ഇസ്ലാമി. എന്നാൽ മുസ്ലിം ലീഗ് പല കാര്യങ്ങളും അവരോട് ആലോചിച്ചാണ് തീരുമാനിക്കുന്നത്. ഭാവിയിൽ വർഗ്ഗീയ ശക്തികൾ മുസ്ലിം ലീഗിനെ വിഴുങ്ങുന്ന അവസ്ഥ വരും. വർഗ്ഗീയ ശക്തികളോടുള്ള ലീഗിന്റെ വിധേയത്വം അപകടകരമാണ്. ഇതവർ മനസ്സിലാക്കിയില്ലെങ്കിൽ വൻ ദുരന്തമുണ്ടാകും. കേരളത്തിൽ കോൺഗ്രസും ബി.ജെ.പിയും യോജിപ്പോടെ സർക്കാരിനെ എതിർക്കുകയാണ്. വർഗീയതയുടെ ആടയാഭരണങ്ങൾ അണിഞ്ഞ ഒരുപാട് കോൺഗ്രസ് നേതാക്കളുണ്ട്. ആ കൂട്ടത്തിലാണ് ലീഗുമുള്ളത്. ഭൂരിപക്ഷ വർഗീയതക്ക് ന്യൂനപക്ഷ വർഗീയത മറുമരുന്നല്ല. ഇരു വർഗീയതയും പരസ്പരപൂരകങ്ങളാണ്. ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. അതിന് വർഗീയതയോട് കീഴ്‌പ്പെടുകയല്ല വേണ്ടത്. മതനിരപേക്ഷതയാണ് വർഗീയതയ്ക്കുള്ള മറുമരുന്ന്. നാല് വോട്ടിന് വേണ്ടി എന്ത് രാഷ്ട്രീയ ചെറ്റത്തരവും കാട്ടുന്നവരല്ല ഇടതുപക്ഷം. ഇക്കാര്യത്തിൽ വ്യക്തമായ നിലപാടുണ്ട്. - മുഖ്യമന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA