SignIn
Kerala Kaumudi Online
Thursday, 22 October 2026 6.45 PM IST

എൻ.എം. വിജയന്റെ ആത്മഹത്യ അച്ഛനെ കോൺഗ്രസ് സഹായിച്ചില്ല, അനുശോചനവും അറിയിച്ചില്ല: മകൻ കെ.പി.സി.സി നേതൃത്വത്തിനും വിമർശനം

d

സുൽത്താൻ ബത്തേരി: 'അച്ഛൻ മരിച്ചിട്ട് ഒരു അനുശോചനം പോലും അറിയിച്ചില്ല. അര നൂറ്റാണ്ടുകാലം കോൺഗ്രസിനായി പ്രവർത്തിച്ച വ്യക്തിയായിരുന്നു. പ്രതിസന്ധിയിലായപ്പോൾ ഒരു തരത്തിലും സഹായിച്ചില്ല, പാടെ കൈവിട്ടു. അച്ഛന് കുടുംബത്തെക്കാൾ വലുത് പാർട്ടിയായിരുന്നു.' ആത്മഹത്യ ചെയ്ത വയനാട് ഡി.സി.സി ട്രഷറർ എൻ.എം.വിജയന്റെ മകൻ വിജേഷും മരുമകൾ പത്മജയും പറഞ്ഞു. വിജയന്റെ ആത്മഹത്യാക്കുറിപ്പും കെ.പി.സി.സി നേതാക്കൾക്ക് എഴുതിയ കത്തും പുറത്തുവന്നതിനു പിന്നാലെ നേതാക്കളുടെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു ഇരുവരും.

കെ.പി.സി.സി നേതൃത്വത്തിനെതിരെയും ഇരുവരും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും കത്ത് നേരിട്ട് നൽകിയതാണ്. കത്ത് വായിച്ച പ്രതിപക്ഷ നേതാവ് വിഷയത്തിൽ വ്യക്തികളാണെന്നും പാർട്ടിയല്ലെന്നും പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റാകട്ടെ കത്ത് അല്പഭാഗം മാത്രം വായിച്ചു. ഐ.സി.ബാലകൃഷ്ണൻ എം.എൽ.എയേയും വീട്ടിലെത്തി കത്ത് വായിച്ച് കേൾപ്പിച്ചിരുന്നു. എന്നിട്ടും കത്ത് കണ്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

അച്ഛന്റെ മരണം കുടുംബ പ്രശ്നമായി വരുത്തി തീർക്കാൻ പാർട്ടി ശ്രമിച്ചു. ഇക്കൂട്ടരാണ് അച്ഛന്റെയും സഹോദരന്റെയും മൃതദേഹങ്ങൾ വീട്ടുവളപ്പിൽ തന്നെ ദഹിപ്പിക്കണമെന്ന് പറഞ്ഞ് ബഹളം വച്ചത്. അച്ഛൻ കത്തിൽ സൂചിപ്പിച്ചത് ക്ഷേത്ര ശ്മശാനത്തിൽ സംസ്‌കരിക്കണമെന്നായിരുന്നു.

'ഗൗരവമായി എടുത്തില്ല'

അച്ഛന്റെ വിഷയം നേരത്തെ കോൺഗ്രസിന്റെ കമ്മിറ്റികളിൽ ഉയർന്നു വന്നിരുന്നു. എന്നാൽ, ആരും കാര്യമായി ഗൗനിച്ചില്ല. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയിൽ സാമ്പത്തിക പ്രശ്നം ഉയർന്നെങ്കിലും വിഷയത്തെ ഗൗരവമായി എടുത്തില്ല. സഹകരണ ബാങ്ക് നിയമന കോഴയുമായി ബന്ധപ്പെട്ട് ഒരു വിഭാഗം പ്രവർത്തകർ നേരത്തെ തന്നെ പാർട്ടി നേതൃത്വത്തിന് സൂചന നൽകിയിരുന്നു. ഒന്നോ രണ്ടോ പേർക്കെതിരെ മാത്രം പാർട്ടി അച്ചടക്ക നടപടി സ്വീകരിക്കുകയായിരുന്നുവെന്നും കുടുംബം പറഞ്ഞു.

ക​ത്ത് ​കി​ട്ടി​യി​ല്ലെ​ന്ന്
പ​റ​ഞ്ഞി​ട്ടി​ല്ല​:​ ​സ​തീ​ശൻ

തി​രു​വ​ന​ന്ത​പു​രം​:​ ​മ​ര​ണ​പ്പെ​ട്ട​ ​വ​യ​നാ​ട് ​ഡി.​സി.​സി​ ​ട്ര​ഷ​റ​റു​ടെ​ ​കു​ടും​ബ​ത്തി​ന്റെ​ ​ക​ത്ത് ​ത​നി​ക്ക് ​ല​ഭി​ച്ചി​രു​ന്നെ​ന്നും​ ​കി​ട്ടി​യി​ട്ടി​ല്ലെ​ന്ന് ​താ​ൻ​ ​പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ.​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​കു​ടും​ബാം​ഗ​ങ്ങ​ളെ​ ​പ്ര​കോ​പി​പ്പി​ച്ച് ​ത​നി​ക്കെ​തി​രെ​ ​പ​റ​യി​ക്കാ​നാ​ണ് ​ശ്ര​മി​ച്ച​ത്.

ര​ണ്ടു​ ​ദി​വ​സം​ ​മു​ൻ​പാ​ണ് ​പ​റ​വൂ​രി​ലെ​ ​ഓ​ഫീ​സി​ലെ​ത്തി​ ​കു​ടും​ബാം​ഗ​ങ്ങ​ൾ​ ​ക​ത്ത് ​ത​ന്ന​ത്.​ ​അ​വ്യ​ക്ത​ത​യു​ള്ള​ ​ഭാ​ഗ​ങ്ങ​ൾ​ ​അ​വ​രോ​ട് ​ത​ന്നെ​ ​വി​ശ​ദ​മാ​യി​ ​ചോ​ദി​ച്ച​റി​ഞ്ഞു.​ ​പാ​ർ​ട്ടി​യി​ലെ​ ​എ​ല്ലാ​വ​രു​മാ​യും​ ​ആ​ലോ​ചി​ച്ച് ​മ​റു​പ​ടി​ ​പ​റ​യാ​മെ​ന്നാ​ണ് ​അ​വ​രോ​ട് ​പ​റ​ഞ്ഞ​ത്.​ ​പ​ക്ഷേ,​ ​ഇ​പ്പോ​ൾ​ ​ക​ത്ത് ​പു​റ​ത്തു​ ​വ​ന്നു.​ ​കെ.​പി.​സി.​സി​ ​ക​മ്മി​റ്റി​ ​അ​ന്വേ​ഷി​ച്ചു​ ​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ​ ​അ​തേ​ക്കു​റി​ച്ച് ​അ​ഭി​പ്രാ​യം​ ​പ​റ​യു​ന്ന​ത് ​ബാ​ലി​ശ​മാ​ണ്.

ക​ത്തു​മാ​യി​ ​എ​ത്തി​യ​പ്പോ​ൾ​ ​താ​ൻ​ ​മോ​ശ​മാ​യി​ ​പെ​രു​മാ​റി​യി​ട്ടി​ല്ല.​ ​ക്ലാ​രി​റ്റി​ ​ഇ​ല്ലെ​ന്ന് ​താ​ൻ​ ​പ​റ​ഞ്ഞെ​ന്നാ​ണ് ​അ​വ​ർ​ ​പ​റ​ഞ്ഞ​ത്.​ ​അ​ത് ​ശ​രി​യാ​ണ്.​ ​ക​ത്തി​ലെ​ ​ചി​ല​ ​ഭാ​ഗ​ങ്ങ​ൾ​ ​വാ​യി​ച്ചാ​ൽ​ ​മ​ന​സി​ലാ​കി​ല്ല.​ ​അ​തേ​ക്കു​റി​ച്ച് ​ക്ലാ​രി​റ്റി​ ​വ​രു​ത്തി.​ ​അ​വ​രു​ടെ​ ​മു​ന്നി​ൽ​ ​വ​ച്ചാ​ണ് ​മു​ഴു​വ​ൻ​ ​വാ​യി​ച്ചു​ ​നോ​ക്കി​യ​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA