SignIn
Kerala Kaumudi Online
Thursday, 22 October 2026 5.44 PM IST

സംഗീതിനും ബിന്ദുവിനും കണ്ണീരോടെ വിട

k

ആലപ്പുഴ: തീർത്ഥാടകസംഘം സഞ്ചരിച്ച കെ.എസ്.ആർ.ടി.സി ബസ് പീരുമേട് പുല്ലുപാറയിൽ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച മാവേലിക്കര സ്വദേശികളായ സംഗീത് സോമൻ (42),ബിന്ദു ഉണ്ണിത്താൻ (54) എന്നിവർക്ക് നാട് കണ്ണീരോടെ വിട നൽകി. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഗീത് സോമന്റെ സംസ്കാരം. മക്കളായ സൗരവും സിദ്ധാർത്ഥും അന്ത്യകർമ്മങ്ങൾ ചെയ്തു. കൊറ്റാർകാവിലെ വീട്ടുവളപ്പിൽ ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു ബിന്ദുഉണ്ണിത്താന്റെ സംസ്കാരം. ഭർത്താവ് ജി.കൃഷ്ണൻ ഉണ്ണിത്താനും മക്കളായ ദേവികൃഷ്ണനും ദീപാ കൃഷ്ണനും ദുഖം സഹിക്കാനാകാതെ വിങ്ങിപ്പൊട്ടി. അപകടത്തിൽ മരിച്ച അരുൺഹരിയുടെ (37) സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2നും രമാമോഹന്റെ ( 62) സംസ്കാരം വൈകിട്ട് 3നും വീട്ടുവളപ്പിൽ നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA