SignIn
Kerala Kaumudi Online
Thursday, 22 October 2026 5.45 PM IST

'അലങ്കാര' വാഹനങ്ങൾക്കെതിരെ കർശന  നടപടിക്ക്  ഹൈക്കോടതി

fd

കൊച്ചി: സുരക്ഷാചട്ടങ്ങൾ ലംഘിക്കുന്ന കോൺട്രാക്ട് കാരിയർ വാഹനങ്ങൾക്കെതിരെ കർശന നടപടി കൈക്കൊള്ളാൻ പൊലീസിനും മോട്ടോർവാഹന വകുപ്പിനും ഹൈക്കോടതി ഇടക്കാല ഉത്തരവു നൽകി. യാത്രക്കാർക്കും എതിരെവരുന്ന വാഹനങ്ങൾക്കും ഭീഷണിയായി എൽ.ഇ.ഡി-ലേസർ ലൈറ്റുകളും അലങ്കാരങ്ങളും ഘടിപ്പിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്‌നെസ് റദ്ദാക്കണം. യാത്രയ്‌ക്കിടെ, വാഹനങ്ങളുടെ ഡ്രൈവർ ക്യാബിനിൽ പ്രൊമോഷണൽ വീഡിയോ ചിത്രീകരിച്ചാൽ ഉടമയ്ക്കും ഡ്രൈവർക്കുമെതിരെ നടപടിയെടുക്കണം. ഓരോ നിയമലംഘനത്തിനും 5,000 രൂപവീതം പിഴ ചുമത്തണമെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ഉത്തരവിട്ടു.

ഇൻഡിക്കേറ്ററും സ്റ്റോപ്പ് ലൈറ്റും ഇല്ലാത്ത വാഹനങ്ങളെ നിരത്തിലിറക്കാൻ അനുവദിക്കരുത്.

ശബരിമല തീർത്ഥാടക വാഹനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത ഹർജി പരിഗണിക്കുകയായിരുന്നു കോടതി. നിയമലംഘനങ്ങളുടെ വീഡിയോ തുറന്ന കോടതിയിൽ പ്രദർശിപ്പിച്ചു. തീർത്ഥാടകരുമായി പോകുന്ന വാഹനത്തിന്റെ ഡ്രൈവർ സ്റ്റിയറിംഗിൽനിന്ന് കൈയെടുക്കുന്നതും ബ്ലൂടൂത്തിൽ സംസാരിക്കുന്നതും വീഡിയോയിലുണ്ട്. യാത്രക്കാർ ഇരിക്കുന്ന ഭാഗത്തെ ലൈറ്റുകളും അലങ്കാരങ്ങളും കണ്ട്, 'ഇതെന്താ, ഡി.ജെ ഫ്ലോർ ആണോ"യെന്ന് കോടതി ആരാഞ്ഞു. ഇക്കാര്യത്തിൽ കേന്ദ്ര ഗതാഗതമന്ത്രാലയം നിർദ്ദേശങ്ങൾ നൽകണമെന്നും പറഞ്ഞു. ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ സാവകാശം തേടി. ഹർജി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA