SignIn
Kerala Kaumudi Online
Thursday, 22 October 2026 6.44 PM IST

നഴ്സിംഗ് വിദ്യാർത്ഥിനിയുടെ മരണം: മുൻ പ്രിൻസിപ്പലിനും അദ്ധ്യാപകനും സസ്പെൻഷൻ

READ ENGLISH VERSION
ammu

പത്തനംതിട്ട: ചുട്ടിപ്പാറ എസ്. എം. ഇ കോളേജിലെ നഴ്സിംഗ് വിദ്യാർത്ഥിനി തിരുവനന്തപുരം അയിരൂപ്പാറ സ്വദേശി അമ്മുവിന്റെ മരണവുമായി ബന്ധപ്പെട്ട് കോളേജിലെ അന്നത്തെ പ്രിൻസിപ്പൽ അബ്ദുൾ സലാം, അദ്ധ്യാപകൻ സജി എന്നിവരെ സസ്പെൻഡ് ചെയ്തു. സെന്റർ ഫോർ പ്രൊഫഷണൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഡയറക്ടർ പി. ഹരികൃഷ്ണനാണ് നടപടിയെടുത്തത്. അമ്മു മരിക്കുന്നതിന് മുമ്പ് രക്ഷിതാക്കൾ കോളേജിന് നൽകിയ പരാതി അന്വേഷിച്ച് നടപടിയെടുക്കുന്നതിൽ പ്രിൻസിപ്പലിനും അദ്ധ്യാപകനും വീഴ്ചപറ്റിയെന്ന് ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

കഴിഞ്ഞ നവംബർ 15നാണ് ചുട്ടിപ്പാറ എസ്. എം.ഇ കോളേജിലെ അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിനെ ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് വീണുമരിച്ച നിലയിൽ കണ്ടെത്തിയത്. സഹപാഠികളായ മൂന്ന് പെൺകുട്ടികളും അദ്ധ്യാപകനും അമ്മുവിനെ മാനസികമായി പീഡിപ്പിച്ചതായാണ് രക്ഷിതാക്കളുടെ പരാതി. സംഭവത്തിൽ മൂന്ന് സഹപാഠികൾ അറസ്റ്റിലായെങ്കിലും അദ്ധ്യാപകനെതിരെ നടപടിയെടുത്തിരുന്നില്ല. പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയിരുന്നു.പ്രിൻസിപ്പലിനെയും അദ്ധ്യാപകനെയും കേസിൽ പ്രതി ചേർക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. പ്രതികളായ വിദ്യാർത്ഥിനികളെ കോളേജിൽ നിന്ന്‌ സസ്പെൻഡ് ചെയ്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NURSING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA