SignIn
Kerala Kaumudi Online
Thursday, 22 October 2026 5.44 PM IST

ഏകീകൃത കുർബാന: മാറ്റമില്ലെന്ന് സിനഡ്

gbf

കൊച്ചി: ഏകീകൃത കുർബാനരീതി സഭയിൽ മുഴുവൻ നടപ്പാക്കണമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് ഇന്നലെ സമാപിച്ച സിറോമലബാർ സഭ സിനഡ് യോഗം വ്യക്തമാക്കി. ഇക്കാര്യത്തിൽ പുനരാലോചന സാദ്ധ്യമല്ലെന്ന് വിശ്വാസികൾ മനസിലാക്കണമെന്ന് സിനഡിന് ശേഷം പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.

ആരാധനാക്രമത്തിലെ അഭിപ്രായവ്യത്യാസം തെരുവിൽ സംഘർഷമാകുന്നത് ദു:ഖകരമാണ്. സിനഡിനെ അനുകൂലിക്കുന്നവരെന്ന വ്യാജേന സമൂഹമാദ്ധ്യമങ്ങളിലും തെരുവിലും ഇടപെടലുകൾ നടത്തുന്നത് സഭാവിരുദ്ധ പ്രവർത്തനങ്ങളാണ്.

വന നിയമഭേദഗതി ബിൽ പുനപ്പരിശോധിക്കണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. കരട് ബില്ലിനെക്കുറിച്ച് കർഷകർക്ക് ആശങ്കകളുണ്ട്. വനനിയമങ്ങൾ കൂടുതൽ കർക്കശമാക്കുന്നത് വനപാലകരുടെ അധികാര ദുർവിനിയോഗത്തിനും പൊതുജനങ്ങളുടെ അവകാശലംഘനത്തിനും ഇടയാക്കുമെന്ന് സിനഡ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SYNAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA