SignIn
Kerala Kaumudi Online
Thursday, 22 October 2026 6.45 PM IST

എൻ.എം. വിജയന്റെ ആത്മഹത്യ: എൻ.ഡി.അപ്പച്ചനെ നീക്കാൻ സാദ്ധ്യത

nda

കൽപ്പറ്റ: ഡി.സി.സി ട്രഷറർ എൻ.എം. വിജയന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഉൾപ്പെട്ട സാഹചര്യത്തിൽ വയനാട് ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചനെ ചുമതലയിൽ നിന്നും മാറ്റാൻ കോൺഗ്രസിൽ ആലോചന. ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന രാഷ്ട്രീയകാര്യ സമിതിയോഗത്തിൽ തീരുമാനമുണ്ടാകും. വയനാടിന്റെ ചുമതലയുള്ള സണ്ണിജോസഫ് എം.എൽ.എയ്ക്ക് ഡി.സി.സി പ്രസിഡന്റിന്റെ താത്കാലിക ചുമതല നൽകിയേക്കും. ഒരു മാസത്തിനകം പുതിയ ഡി.സി.സി പ്രസിഡന്റിനെ തിരഞ്ഞെടുക്കാനാണ് നീക്കം.

എൻ. എം. വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കെ.പി.സി.സി ഉപസമിതി നടത്തിയ അന്വേഷണത്തിൽ എൻ.ഡി. അപ്പച്ചനും ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയ്ക്കും ഗുരുതരവീഴ്ച പറ്റിയതായി കണ്ടെത്തിയതായാണ് സൂചന. ഐ.സി. ബാലകൃഷ്ണന് നിലവിൽ കോൺഗ്രസിന്റെ സംഘടനാപദവിയൊന്നുമില്ല. എം.എൽ.എ സ്ഥാനം രാജിവയ്ക്കാൻ പാർട്ടി ആവശ്യപ്പെടില്ല. എൻ. എം. വിജയന്റെ കുടുംബത്തിന് നൽകിയ ഉറപ്പ് പാലിക്കുന്നതിന് വിഷയത്തിൽ നേതാക്കൾക്കെതിരെ നടപടിയെടുക്കണമെന്ന നിലപാടിലാണ്‌ നേതൃത്വം.
ഐ.എൻ.ടി.യു.സി നടത്തുന്ന കളക്ടറേറ്റ് മാർച്ചിൽ പങ്കെടുക്കാനായി നാളെ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ജില്ലയിലെത്തുന്നുണ്ട്. ജില്ലയിലെ മുതിർന്നനേതാക്കളുമായി അദ്ദേഹം വിഷയം ചർച്ച ചെയ്യും. പുതിയ ഡി.സി.സി പ്രസിഡന്റായി കെ.എൽ. പൗലോസ്, എം.എ. ജോസഫ്, അഡ്വ. ടി.ജെ. ഐസക്ക്, കെ.ഇ. വിനയൻ എന്നിവരെ പരിഗണിക്കുന്നുണ്ട്. പ്രിയങ്ക ഗാന്ധിയുടെ വയനാട് സന്ദർശനത്തിനു മുമ്പ് ജില്ലയിൽകോൺഗ്രസിനുണ്ടായ ക്ഷീണം അകറ്റുന്ന തരത്തിൽ സംഘടനയെ കെട്ടിപ്പടുക്കണമെന്നാണ് കെ.പി.സി. സി നൽകിയിരിക്കുന്ന നിർദ്ദേശം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA