
തൃശൂർ: ചാവക്കാട് പാലയൂർ പള്ളിയിൽ ക്രിസ്മസ് ആഘോഷത്തിനിടെ കരോൾ മുടക്കിയ എസ്.ഐയെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റി. ചാവക്കാട് നിന്ന് പേരാമംഗലം എസ്.ഐയായി സ്ഥലം മാറ്റിയ വിജിത്തിനെയാണ് തൃശൂർ ക്രൈം ബ്രാഞ്ചിലേക്ക് മാറ്റിയത്. ചാവക്കാട് എസ്.ഐയായിരിക്കെയായിരുന്നു സംഭവം. നടപടി വിവാദമായപ്പോൾ പേരാമംഗലം സ്റ്റേഷനിലേക്ക് മാറ്റി. എസ്.ഐയ്ക്ക് ഇഷ്ട സ്ഥലംമാറ്റം നൽകിയത് എതിർപ്പിന് ഇടയാക്കി. പിന്നാലെയാണ് ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയത്. മൈക്കിലൂടെ കരോൾ ഗാനം പാടാൻ പൊലീസ് അനുവദിച്ചില്ലെന്നാണ് ഭാരവാഹികളുടെ ആരോപണം. പള്ളി വളപ്പിൽ കരോൾ ഗാനം മൈക്കിൽ പാടരുതെന്നായിരുന്നു പൊലീസിന്റെ മുന്നറിയിപ്പ്. വിപരീതമായി പ്രവർത്തിച്ചാൽ തൂക്കിയെടുത്ത് എറിയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ചരിത്രത്തിൽ ആദ്യമായി കരോൾ ഗാനം പള്ളിയിൽ മുടങ്ങിയെന്നും ട്രസ്റ്റി ആരോപിച്ചിരുന്നു. എസ്.ഐയുടെ നടപടിയിൽ സി.പി.എമ്മിനുള്ളിൽ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |