
തിരുവനന്തപുരം: ബറ്രാലിയൻ എ.ഡി.ജി.പി സ്ഥാനത്തു നിന്ന് എം.ആർ അജിത്കുമാറിനെ മാറ്രിയിട്ടില്ലെന്നും അദ്ദേഹം അവധിയിലായതിനാൽ താത്കാലിക ചുമതല പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി എസ്.ശ്രീജിത്തിനാണെന്നും പൊലീസ് അറിയിച്ചു. മൂന്നു തവണയായി 23ദിവസമായി അവധിയിലാണ് അജിത്. 18വരെ അവധി തുടരും. ഈ സാഹചര്യത്തിലാണ് പകരം ചുമതല ശ്രീജിത്തിന് നൽകിയത്. അവധി കഴിഞ്ഞ ബറ്റാലിയൻ എ.ഡി.ജി.പിയുടെ തസ്തികയിൽ തന്നെ അജിത്തിന് മടങ്ങിയെത്താം. അതേസമയം,അവധിയിലാണെങ്കിലും അജിത് മിക്ക ദിവസങ്ങളിലും ഓഫീസിലെത്തുന്നുണ്ടായിരുന്നു. അതിനിടയിലാണ് ശ്രീജിത്തിന് പകരം ചുമതല നൽകി ഡി.ജി.പി ഉത്തരവിറക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |